സ്ഥലം എഴുതിക്കൊടുക്കാന്‍ വിസമ്മതിച്ച പിതാവിനെ മകന്‍ മൂന്നുദിവസം ബന്ദിയാക്കി പട്ടിണിക്കിട്ടു

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: കൃഷിഭൂമി തന്റെ പേരില്‍ എഴുതിത്തണമെന്ന് ആവശ്യപ്പെട്ട് മകന്‍ സ്വന്തം പിതാവിനെ മൂന്നു ദിവസം ബന്ദിയാക്കിയതായി റിപ്പോര്‍ട്ട്. ഹരിയാണയിലെ മഹേന്ദ്രഗഡ് ജില്ലയിലാണ് സംഭവം. ധലോരി ഗ്രാമവാസിയായ അറുപതുകാരന്‍ ബല്‍ബീര്‍ സിങ്ങിനെയാണ് മകന്‍ ഭൂപീന്ദര്‍ സിങ് കെട്ടിയിട്ട് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

മകനും മറ്റു ചില കുടുംബാംഗങ്ങളും ചേര്‍ന്ന് പിതാവിനെ കെട്ടിയിട്ട് പീഡിപ്പിക്കുകയും പട്ടിണിക്കിടുകയുമായിരുന്നു. മൂന്നു ദിവസത്തോളമായിരുന്നു പീഡനം തുടര്‍ന്നത്. അയല്‍ക്കാര്‍ വിവരം അറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തിയാണ് ബല്‍ബീറിനെ മോചിപ്പിച്ചത്. ഇദ്ദേഹം സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

haryana

സംഭവത്തില്‍ മകനെയും മരുമകന്‍ അഭയ് സിങ്ങിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഏഴു കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബല്‍ബീര്‍ സിങ്ങിന്റെ മാനസിക നില തകരാറിലാണെന്ന് വരുത്തിത്തീര്‍ത്ത് സ്വത്ത് തട്ടിയെടുക്കാനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു. മൂന്ന് ഏക്കര്‍ കൃഷിഭൂമി തന്റെ പേരിലാക്കാനായിരുന്നു മകന്റെ നീക്കം.

സഹോദരന്റെ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തുന്ന ഭൂപീന്ദര്‍ സിങ് രാജസ്ഥാനിലെ ബിക്കാനീറിലാണ് താമസം. ഇടയ്ക്കിടെ ഹരിയാണയിലെത്തി പിതാവിനെ ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു. ഭീഷണി ഫലിക്കാതായതോടെയാണ് സ്ഥലത്തിനുവേണ്ടി പിതാവിനെ ബന്ദിയാക്കിയത്.

English summary
In Haryana, son takes father hostage, tortures him to transfer land in his name
Please Wait while comments are loading...