കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവരണം: കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനത്തിന് സ്‌റ്റേ

Google Oneindia Malayalam News

മുംബൈ: മറാത്തക്കാര്‍ക്ക് 16 ശതമാനവും മുസ്ലിങ്ങള്‍ക്ക് 5 ശതമാനവും സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. മറാത്ത വംശജര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനമാണ് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച സ്‌റ്റേ ചെയ്തത്. പൃഥ്വിരാജ് ചവാന്‍ മുഖ്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റേതായിരുന്നു തീരുമാനം.

മുസ്ലിങ്ങള്‍ക്കും ഇതേ തരത്തില്‍ സംവരണം നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പൊതുരംഗത്ത് മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കുന്നത് കൊടതി സ്റ്റേ ചെയ്തു. വിദ്യാഭ്യാസരംഗത്ത് സംവരണമാകാം എന്നാണ് കോടതി നിലപാട്. മഹാരാഷ്ട്രയില്‍ അസംബ്ലി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു മുസ്ലിം - മറാത്ത വോട്ടുബാങ്കുകള്‍ ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ തീരുമാനങ്ങളെടുത്തത്.

reservation-issue-india

2014 ജൂലൈയിലാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. മറാത്ത വംശജര്‍ക്കും മുസ്ലിങ്ങള്‍ക്കും സര്‍ക്കാര്‍ ജോലികളിലും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കാനായിരുന്നു തീരുമാനം. ജൂണ്‍ 25 നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് - എന്‍ സി പി മന്ത്രിസഭ സംവരണം സംബന്ധിച്ച പ്രൊപ്പോസല്‍ അംഗീകരിച്ചത്.

എന്നാല്‍ ഇത് കൊണ്ടൊന്നും തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസിനും എന്‍ സി പിക്കും കഴിഞ്ഞില്ല. ചതുഷ്‌കോണ മത്സരം നടന്ന മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പി സര്‍ക്കാരുണ്ടാക്കി. രണ്ടാമത്തെ വലിയ പാര്‍ട്ടിയായ ശിവസേനയ്ക്കാണ് പ്രതിപക്ഷ നേതാവ് സ്ഥാനം. വര്‍ഷങ്ങളോളം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസും എന്‍ സി പിയും ഭരണവും പ്രതിപക്ഷനേതാവുമില്ലാത്ത സ്ഥിതിയിലാണ്.

English summary
Bombay HC stays Maharashtra govt's decision to give 16% reservation to Marathas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X