• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡൽഹിയിൽ കനത്ത മഴ, പല സ്ഥലത്തും വൈദ്യുതി ഇല്ല; വിമാനത്താവളത്തിന്റെ പ്രവർത്തനത്തേയും ബാധിക്കുന്നു

 • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: ഡൽഹിയിൽ പെയ്യുന്ന കനത്ത മഴ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജി്ഐ) എയർപോർട്ടിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നു. യാത്രക്കാർ എയർലൈനുകളിലെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് പല പ്രദേശങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ മുതൽ ശക്തമായ മഴയാണ് രാജ്യ തലസ്ഥാനത്ത് അനുഭവപ്പെടുന്നത്. അടുത്ത രണ്ട് മണിക്കൂർ ഡൽഹിയിലും പരിസര പ്രദേശത്തും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ എയർലൈനുകളിലെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് എയർപോർട്ട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. "മോശമായ കാലാവസ്ഥ ഡൽഹി വിമാനത്താവളത്തിലെ ഫ്ലൈറ്റ് പ്രവർത്തനങ്ങളെ ബാധിച്ചു. പുതുക്കിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാൻ യാത്രക്കാർ അഭ്യർത്ഥിക്കുന്നു," ഡൽഹി എയർപോർട്ട് ട്വീറ്റ് ചെയ്തു. ഡൽഹിയിലെ മോശം കാലാവസ്ഥ എയർപോർട്ടിലെ പുറപ്പെടലിനെയും ആഗമനത്തെയും ബാധിച്ചേക്കാമെന്ന് എയർലൈൻ കമ്പനികളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രദേശത്ത് അനുഭവപ്പെടുന്ന ഇടിമിന്നൽ മൂലം ദുർബലമായ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിക്കാമെന്നും ഗതാഗത തടസ്സങ്ങൾക്ക് സാധ്യതയുണ്ടെന്നും ഐഎംഡി നേരത്തെ ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ ഡൽഹിയുടെയും എൻസിആറിന്റെയും സമീപ പ്രദേശങ്ങളിൽ 60-90 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിച്ചിരുന്നു. അതേ സമയം മഴയെ തുടർന്ന് മരങ്ങൾ കടപുഴകി വീണ് ന ഗരത്തിലെ പല സ്ഥലങ്ങളിലും ഗതാ ഗതക്കുരുക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച മുതൽ രാജ്യ തലസ്ഥാനത്ത് മഴ അനുഭവപ്പെടുന്നുണ്ട്. ഇതേ തുടർന്ന് ശനിയാഴ്ചയും നി രവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു. ആഴ്ചകളോളം ആയി കടുത്ത ചൂട് അനുഭവിക്കുന്ന ഡൽഹി നിവാസികൾക്ക് ഈ മഴ ചെറിയ ആശ്വാസം ആയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ 49-50 ഡിഗ്രി സെൽഷ്യസ് ഉയർന്ന ചൂടാണ് ഡൽഹിയിലും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും രേഖപ്പെടുത്തിയത്. നിരവധി തവണ പല സ്ഥലങ്ങളിലും ഉഷ്ണതരം ഗങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വ്യാഴാഴ്ച നഗരത്തിന്റെ അടിസ്ഥാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിൽ സാധാരണ താപനിലയേക്കാൾ മൂന്ന് ഡിഗ്രിയിലധികം ഉർന്ന് 43.6 ഡിഗ്രിയായിരുന്നു.

പ്രതിഭാഗം വക്കീല്‍ ആദ്യം സമീപിച്ചിരുന്നു, കേസിന്റെ പബ്ലിക് പോസിക്യൂട്ടറാവാന്‍...വിസ്മയയുടെ അച്ഛന്‍പ്രതിഭാഗം വക്കീല്‍ ആദ്യം സമീപിച്ചിരുന്നു, കേസിന്റെ പബ്ലിക് പോസിക്യൂട്ടറാവാന്‍...വിസ്മയയുടെ അച്ഛന്‍

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  അടുത്ത ഒരാഴ്ചത്തേക്ക് പ്രദേശത്ത് ഉഷ്ണതരംഗം ഉണ്ടാകാൻ സാധ്യതയില്ലെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസിയായ സ്കൈമെറ്റിലെ വൈസ് പ്രസിഡന്റ് മഹേഷ് പലാവത്ത് പറഞ്ഞു. അതേ സമയം ദിവസങ്ങളായി തുടരുന്ന മഴയിൽ അസാമിൽ ഉണ്ടായ ദുരന്തം ലക്ഷക്കണക്കിന് ആളുകളെയാണ് ബാധിച്ചത്. ഇതുവരെ 24 പേർ ദുരന്തത്തിൽ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് നിരവധി പേരെ കാണതായതായും റിപ്പോർട്ടുകൾ ഉണ്ട്.

  English summary
  Heavy rains in Delhi, no power in many places; It also affects the operation of the airport
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X