ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
ദില്ലി: ഛത്തീസ്ഗഡില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാന നിയന്ത്രണത്തിലുള്ള ഹെലികോപ്ടര്‍ റായ്പൂര്‍ വിമാനത്താവളത്തിലാണ് തകര്‍ന്ന് വീണത്. രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ പാണ്ഡ, ക്യാപ്റ്റന്‍ ശ്രീവാസ്തവന എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ട്വീറ്റ് ചെയ്തു. പൈലറ്റുമാരുടെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.
കോണ്ഗ്രസില് എപ്പോഴും തമ്മിലടി, മഹാപ്രസ്ഥാനമാണെന്ന് പറയില്ല, തുറന്നടിച്ച് മല്ലിക സുകുമാരന്
ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തീപ്പിടിക്കുകയായിരുന്നു. മറ്റ് യാത്രിക്കാരൊന്നും ഹെലികോപ്ടറിലുണ്ടായിരുന്നില്ല. വലിയ ദു:ഖവാര്‍ത്തയാണിതെന്നും, പൈലറ്റുമാരുടെ കുടുംബത്തിന്റെ വേദനയ്‌ക്കൊപ്പം പങ്കുചേരുന്നതായി ഭൂപേഷ് ബാഗല്‍ അറിയിച്ചു.
റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ പറക്കല്‍ പരിശീലനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ വിമാനത്താവളം മന പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. രാത്രി 9.10നാണ് അപകടം നടന്നതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് പ്രശാന്ത് അഗര്‍വാള്‍ പറഞ്ഞു.
ഗോവിന്ദചാമിയെ രക്ഷിച്ചയാളാണ്, ദിലീപിന് ആളൂരിനെ തൊഴുത് വന്നാല് രക്ഷപ്പെടാമെന്ന് ബൈജു കൊട്ടാരക്കര