വിവാഹ വേദിയില്‍ വധു കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച; ഇങ്ങനെയും ഉണ്ടോ വരന്‍... അയ്യേ...!!!

  • By: Akshay
Subscribe to Oneindia Malayalam

ഗുരുദാസ്പുര്‍: വിവാഹവേദിയില്‍ വധു കണ്ടത് മയക്കുമകരുന്ന് കഴിച്ച് ഉന്മത്തനായി നില്‍ക്കുന്ന വരനെ. ഇതോടെ യുവതി വിവാഹം വേണ്ടെന്ന് വച്ചു. സുനിതാ സിങ് എന്ന യുവതിയാണ് ഉറച്ച തീരുമാനം എടുത്തത്.

പഞ്ചാബിലെ പാക് അതിര്‍ത്തി ഗ്രാമമായ ഗുരുദാസ്പുരിലാണ് സംഭവം. വരനായ ജസ്പ്രീത് സിങ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ട് എന്ന് അറിഞ്ഞതോടെ സുനിത ആദ്യം ചെയ്തത് ഇയാെള പ്രദേശത്തെ ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു. അവിടുന്ന രക്തം പരിശോധിച്ച് മയക്കുമരുന്നിന്‌
അടിമയാണെന്ന് തെളിഞ്ഞതോടെ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

 നാട്ടുകാര്‍

നാട്ടുകാര്‍

സംസ്ഥാനത്തെ ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്ന തീരുമാനമാണ് സുനിത കൈക്കൊണ്ടതെന്ന് നാട്ടുകാരുടെ അഭിപ്രായം അതുകൊണ്ട് തന്നെ സുനിതയെ ആദരിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

 മാതാപിതാക്കളും ബന്ധുക്കളും

മാതാപിതാക്കളും ബന്ധുക്കളും

വിവാഹം വേണ്ടെന്ന് വെച്ച സുനിതയുടെ തീരുമാനത്തില്‍ അഭിമാനം തോന്നുന്നുവെന്ന് അവരുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നു.

 ലഹരി

ലഹരി

ലഹരിക്കടിമയായ ഒരാളുടെകൂടെ ജീവിതം നശിപ്പിക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് സുനിത ഇതിനോട് പ്രതികരിച്ചത്.

 മയക്കുമരുന്ന് വിഷയം

മയക്കുമരുന്ന് വിഷയം

മയക്കുമരുന്ന് വിഷയം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്.

 മയക്കുമരുന്ന്

മയക്കുമരുന്ന്

മയക്കുമരുന്നിന് അടിമയായ യുവാക്കളുടെ അവസ്ഥ പഞ്ചാബില്‍ പലയിടങ്ങളിലും വലിയ സാമൂഹ്യ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

English summary
Sunita Singh was dressed in her bridal outfit, red salwar-kameez, when she spotted her groom as he approached the gurudwara where the ceremony was to be held on Sunday.
Please Wait while comments are loading...