Get Updates
Get notified of breaking news, exclusive insights, and must-see stories!

തെളിവ് കൊണ്ടുവാ.. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഹിന്ദുവിനെ വിമര്‍ശിക്കലാകുമോ? വി.എച്ച്.പിയോട് കുനാല്‍ കമ്ര

മുംബൈ: ഭീഷണിപ്പെടുത്തി തന്റെ ഷോ തടസപ്പെടുത്തിയതിന് പിന്നാലെ വി എച്ച് പിക്ക് കത്തെഴുതി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ തള്ളി പറഞ്ഞ് കൊണ്ട് സംഘടന ഹിന്ദു അനുകൂലവും തീവ്രവാദ വിരുദ്ധവുമാണെന്ന് തെളിയിക്കണമെന്നും കുനാല്‍ കമ്ര വെല്ലുവിളിച്ചു.

ബജ്റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും അംഗങ്ങള്‍ പ്രതിഷേധിക്കുകയും പരിപാടി തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഗുഡ്ഗാവില്‍ നടക്കേണ്ടിയിരുന്ന കുനാല്‍ കമ്രയുടെ ഷോ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുനാല്‍ കമ്ര വി എച്ച് പിക്ക് കത്തെഴുതിയത്.

1

ഹിന്ദു മതത്തെ താന്‍ അനാദരിച്ചു എന്നതിന് തെളിവ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 17, 18 തീയതികളില്‍ സെക്ടര്‍ 29 ലെ സ്റ്റുഡിയോ സോ ബാറില്‍ കമ്രയുടെ ഷോ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഓഗസ്റ്റ് 29 ന് ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, ഷോ സമയവും ടിക്കറ്റ് വിശദാംശങ്ങളും അടങ്ങിയ 'കുനാല്‍ കമ്ര ലൈവ്' എന്ന പേരില്‍ ഒരു പോസ്റ്റര്‍ ബാര്‍ പുറത്തിറക്കി.

2

എന്നാല്‍ ബജ്റംഗ്ദളും സേനയും ഇടപെട്ടതോടെ ക്ലബ് മാനേജര്‍ ഷോ റദ്ദാക്കാന്‍ തീരുമാനിച്ചു. കത്തില്‍, കുനാല്‍ കമ്ര ഇങ്ങനെ എഴുതി, ''ബഹുമാനപ്പെട്ട ഹിന്ദു പരിഷത്ത്, ഞാന്‍ നിങ്ങളുടെ പേരിനൊപ്പം ഹിന്ദു എന്ന ഉപസര്‍ഗ്ഗം ഉപയോഗിച്ചിട്ടില്ല, കാരണം ലോകത്തിലെ ഹിന്ദുക്കള്‍ നിങ്ങളെ അവരുടെ വിശ്വാസത്തിന്റെ പ്രതിനിധിയാക്കിയതായി ഞാന്‍ കരുതുന്നില്ല.

3

നിങ്ങള്‍ ക്ലബ് ഉടമയെ ഭീഷണിപ്പെടുത്തി ഗുഡ്ഗാവിലെ എന്റെ ഷോ റദ്ദാക്കി. ഞാന്‍ അദ്ദേഹത്തെ എങ്ങനെ കുറ്റപ്പെടുത്തും? അയാള്‍ക്ക് ഒരു ബിസിനസ്സ് നടത്തണം, അദ്ദേഹം ഗുണ്ടകളെ എങ്ങനെ നേരിടും? പോലീസിനേയും സമീപിക്കില്ല. അദ്ദേഹം പോലീസില്‍ പോയാലും പോലീസ് നിങ്ങളുടെ അടുത്ത് വന്ന് ഒരു അപേക്ഷ നല്‍കും. മുഴുവന്‍ സംവിധാനവും നിങ്ങളുടേതാണ്. എന്നാല്‍ എപ്പോഴാണ് നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുന്നത് പോലെ ഞാന്‍ ഹിന്ദു സംസ്‌കാരത്തെ അവഹേളിച്ചത്?

ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ

4

എന്തെങ്കിലും ക്ലിപ്പോ ഷോയോ ഉണ്ടെങ്കില്‍ അത് എന്നെയും കാണിക്കൂ. സര്‍ക്കാരിനെ പരിഹസിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. നിങ്ങള്‍ ഗവണ്‍മെന്റിന്റെ വളര്‍ത്തുമൃഗമാണെങ്കില്‍, നിങ്ങള്‍ക്ക് അസ്വസ്ഥനാകാം. ഇതിലേക്ക് എങ്ങനെയാണ് ഹിന്ദു വന്നത്? ദൈവവുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് ഒരു പരീക്ഷണം നടത്തേണ്ടതുണ്ടെന്ന് ഞാന്‍ സാധാരണയായി കരുതുന്നില്ല.

ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ

5

എങ്കിലും ഞാന്‍ ഇനിയും ഒരു പരീക്ഷണം നടത്തി നിങ്ങളെയും പരീക്ഷിക്കും. ജയ് സീതാ റാം എന്നും ജയ് രാധാകൃഷ്ണ എന്നും ഞാന്‍ ഉറക്കെ അഭിമാനത്തോടെ പറയുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ മക്കളാണെങ്കില്‍ ഗോഡ്സെ മുര്‍ദാബാദ് എന്ന് എഴുതുക. അല്ലാത്തപക്ഷം നിങ്ങള്‍ ഹിന്ദു വിരുദ്ധനും തീവ്രവാദത്തിന് അനുകൂലനുമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഗോഡ്സെയെ ദൈവമായി കണക്കാക്കുന്നില്ല, അല്ലേ?'

6

'നിങ്ങള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, ഭാവിയിലും എന്റെ ഷോകള്‍ റദ്ദാക്കുന്നത് തുടരുക. നിങ്ങളേക്കാള്‍ കൂടുതല്‍ ഹിന്ദുവാണെന്ന പരീക്ഷയില്‍ ഞാന്‍ വിജയിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ എന്തും ചെയ്യും, എന്റെ കഠിനാധ്വാനത്തിന്റെ ഫലം എനിക്ക് ലഭിക്കും, കാരണം നിങ്ങളേക്കാള്‍ മികച്ച ഹിന്ദുവായതിനാല്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തി എന്തെങ്കിലും നേടുന്നത് പാപമാണെന്ന് എനിക്ക് അറിയാം.

7

കഴിഞ്ഞ മാസം, സ്റ്റാന്‍ഡ് അപ് കൊമേഡിയനായ മുനവര്‍ ഫാറൂഖി തന്റെ ഷോകളില്‍ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരു വലതുപക്ഷ സംഘടന സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് സ്റ്റാന്‍ഡ്-അപ്പ് ഷോ റദ്ദാക്കിയിരുന്നു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് കര്‍ണാടക തലസ്ഥാനത്ത് ഫാറൂഖിയുടെ ഷോ റദ്ദാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+