'ഞാന്‍ ഗൂഢാലോചനയുടെ ഇര, സമയം എല്ലാത്തിനും ഉത്തരം നല്‍കും'; ആദ്യ പ്രതികരണവുമായി പാര്‍ത്ഥ ചാറ്റര്‍ജി
കൊല്‍ക്കത്ത: സ്‌കൂള്‍ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി. താന്‍ ഗൂഢാലോചനയുടെ ഇരയാണെന്ന് പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. നിലവില്‍ ഇ ഡിയുടെ കസ്റ്റഡിയിലുള്ള 69 കാരനായ പാര്‍ത്ഥ ചാറ്റര്‍ജിയെ വൈദ്യപരിശോധനയ്ക്കായി നഗരത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ജോക്കയിലെ ഇ എസ് ഐ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ഈ സമയത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിലും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിലും അദ്ദേഹം പ്രതികരിച്ചു. സമയം എല്ലാത്തിനും ഉത്തരം നല്‍കും എന്നായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജിയുടെ പ്രതികരണം.

അതിനിടെ, കൊല്‍ക്കത്തയിലെയും സമീപ പ്രദേശങ്ങളിലെയും നാല് സ്ഥലങ്ങളില്‍ കൂടി ഇഡി വ്യാഴാഴ്ച തിരച്ചില്‍ നടത്തി. ബെല്‍ഗാരിയയിലെ ക്ലബ് ടൗണ്‍ ഹൈറ്റ്സ്, കിഷോര്‍പള്ളി, രാജര്‍ഹട്ടിലെ റോയല്‍ റെസിഡന്‍സി, നയാബാദിലെ ഈഡന്‍ റെസിഡന്‍സി എന്നിവിടങ്ങളിലാണ് രാത്രി വൈകിയും തിരച്ചില്‍ നടന്നത്.
പാര്‍ത്ഥ ചാറ്റര്‍ജിയുടെ സഹായിയായ അര്‍പിത മുഖര്‍ജിയില്‍ നിന്ന് ഇ ഡി പണം കണ്ടെടുത്തിരുന്നു. ഇതിന് ശേഷമാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നാലെ മമത ബാനര്‍ജി അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുകയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
കണ്ണെടുക്കാന്‍ തോന്നില്ല.. അതാണ് ചിരിയും ലുക്കും..; ഷംന കാസിമിന്റെ തകര്‍പ്പന്‍ ഫോട്ടോസ്
പാര്‍ത്ഥ ചാറ്റര്‍ജിയേയും അര്‍പിത മുഖര്‍ജിയേയും മെഡിക്കല്‍ ചെക്കപ്പിന് ശേഷം സിജിഒ കോംപ്ലക്‌സിലെ ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയി. പശ്ചിമ ബംഗാളിലെ പ്രൈമറി അധ്യാപകരുടെ നിയമനത്തിലാണ് മുന്‍ വിദ്യാഭ്യാസ മന്ത്രിയായ പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന് വന്നത്. ചില മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് ഇന്റര്‍വ്യൂ, പരീക്ഷ എന്നിവയില്ലാതെ നിയമനം നല്‍കി എന്നാണ് ആരോപണം.
ചിലരില്‍ നിന്ന് കോഴ വാങ്ങി എന്നും ആരോപണം ഉയര്‍ന്നതോടെയാണ് കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ഇടപെടുന്നത്. പ്രാഥമിക വിലയിരുത്തലിന് ശേഷം പലരുടെയും നിയമനം റദ്ദാക്കി ഹൈക്കോടതി പിഴയിട്ടിരുന്നു. മാത്രമല്ല സി ബി ഐ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സി ബി ഐ അന്വേഷണം നടക്കവെയാണ് സമാന്തരമായി ഇ ഡി അന്വേഷണം നടത്തിയത്.












Click it and Unblock the Notifications