സത്യം തെറ്റിക്കാന്‍ പോകുന്നതിന് മുന്‍പ് ദൈവത്തോട് ചോദിച്ചു, ദൈവം പറഞ്ഞത് ഇങ്ങനെ..; ദിഗംബര്‍ കാമത്ത് പറയുന്നു
പനാജി: ഗോവയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി നല്‍കി കൊണ്ടാണ് ദിംഗബര്‍ കാമത്തും 11 എം എല്‍ എമാരും പാര്‍ട്ടി വിട്ടത്. ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ കൂറുമാറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ഇവരടക്കമാണ് ഇന്ന് പാര്‍ട്ടി വിട്ടത്.
ഇപ്പോഴിതാ സത്യപ്രതിജ്ഞ ലംഘിച്ചതിനെ കുറിച്ചും ബി ജെ പിയിലേക്ക് വന്നതിനെ കുറിച്ചും പറയുകയാണ് ദിഗംബര്‍ കാമത്ത്. ബി ജെ പിയില്‍ ചേരുന്നതിന് മുമ്പ് താനും ബാക്കിയുള്ള എം എല്‍ എമാരും ദൈവത്തിന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ദൈവം സമ്മതിച്ചു എന്നുമാണ് കൂറുമാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദിഗംബര്‍ കാമത്ത് പറയുന്നത്.

താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ കോണ്‍ഗ്രസ് വിടില്ലെന്ന് പ്രതിജ്ഞയെടുത്തു എന്നത് സത്യമാണെന്നും മുന്‍ ഗോവ മുഖ്യമന്ത്രി കൂടിയായ ദിഗംബര്‍ കാമത്ത് പറഞ്ഞു. എന്നാല്‍ ഞാന്‍ വീണ്ടും ക്ഷേത്രത്തില്‍ പോയി, എന്താണ് ചെയ്യേണ്ടതെന്ന് ദൈവത്തോട് ചോദിച്ചു. നിങ്ങള്‍ക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്യണമെന്ന് ദൈവം എന്നോട് പറഞ്ഞു,' അദ്ദേഹം പറഞ്ഞു.

ഗോവ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഫെബ്രുവരിയിലാണ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പ്രതിജ്ഞ എടുത്തത്. 2019 ല്‍ കോണ്‍ഗ്രസിന്റെ വലിയൊരു വിഭാഗം എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടതിന് ശേഷമാണ് കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് കോണ്‍ഗ്രസ് സത്യം ചെയ്യിച്ചത്.

ക്ഷേത്രങ്ങളിലും പള്ളികളിലും മോസ്‌ക്കുകളിലും പോയാണ് ഓരോരുത്തരും കൂറുമാറില്ല എന്ന് സത്യം ചെയ്തിരുന്നത്. എന്നാല്‍ ഗോവയിലെ 11 കോണ്‍ഗ്രസ് എം എല്‍ എമാരില്‍ എട്ട് പേരും ഭരണകക്ഷിയായ ബി ജെ പിയിലേക്ക് മാറുകയായിരുന്നു. 2017 ല്‍ ഗോവയിലെ 40 ല്‍ 17 സീറ്റും നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.

എന്നാല്‍ 13 സീറ്റുകള്‍ നേടിയ ബി ജെ പി ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം പിടിച്ചെടുത്തു. രണ്ട് വര്‍ഷത്തിന് ശേഷം 15 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് മാറി. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയാണ് കൂറുമാറ്റം എന്നത് കോണ്‍ഗ്രസിന് നാണക്കേടായി.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

എട്ട് എം എല്‍ എമാര്‍ ഒരു ഗ്രൂപ്പായി പിരിഞ്ഞുപോയതിനാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം അവരെ അയോഗ്യരാക്കാനാവില്ല. അത് പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗമാണ്. ഇവര്‍ ബി ജെ പിയില്‍ ലയിക്കാന്‍ ആണ് സാധ്യത. 40 അംഗ നിയമസഭയില്‍ 25 എം എല്‍ എമാരുള്ള ബി ജെ പിയും സഖ്യകക്ഷികളും ഇതിനകം തന്നെ ഭൂരിപക്ഷത്തിലാണ്. ബി ജെ പിക്ക് ഇപ്പോള്‍ 33 എം എല്‍ എമാരുടെ പിന്തുണയായി. പ്രതിപക്ഷത്ത് ഏഴ് എം എല്‍ എമാരാണ് ഉള്ളത്.












Click it and Unblock the Notifications