ആരാണ് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ്? മറുപടിയുമായി പ്രശാന്ത് കിഷോര്‍
ന്യൂദല്‍ഹി: താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന രാഷ്ട്രീയ നേതാവ് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ആണെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് അദ്ദയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ആരാധിക്കുന്ന ഒരു രാഷ്ട്രീയക്കാരന്റെ പേര് പറയാന്‍ പറഞ്ഞപ്പോള്‍ എല്‍ കെ അദ്വാനി എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ മറുപടി.
ഇപ്പോള്‍ നമ്മള്‍ കാണുന്ന പാന്‍ ഇന്ത്യ പാര്‍ട്ടിയായി മാറിയിരിക്കുന്ന ബി ജെ പിയുടെ സംഘടനയ്ക്കും കെട്ടിപ്പടുക്കലിനും പിന്നിലുള്ള ആളാണ് അദ്ദേഹം എന്നായിരുന്നു എല്‍ കെ അദ്വാനിയെ കുറിച്ച് പ്രശാന്ത് കിഷോര്‍ പറഞ്ഞത്. നേരത്തെ താന്‍ ആരാധിക്കുന്ന, മരിച്ചതോ ജീവിച്ചിരിക്കുന്നതോ ആയ ഒരു രാഷ്ട്രീയക്കാരന്റെ പേര് പറയാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ പേരാണ് പറഞ്ഞിരുന്നത്.
ജീവിച്ചിരിക്കുന്ന ഒരാളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ബി ജെ പി നേതാവായ എല്‍ കെ അദ്വാനിയുടെ പേര് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ധ്രുവീകരണം വഹിക്കുന്ന പങ്ക് ഗ്രൗണ്ട് റിയാലിറ്റിയേക്കാള്‍ എത്രയോ ഉയര്‍ന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ജെ പിയുടെ ഹിന്ദുത്വ വിവരണത്തില്‍ മതിപ്പുളവാക്കുന്ന ഓരോ ഹിന്ദുവിനേയും കൂടാതെ അങ്ങനെ അല്ലാത്ത ഒരു ഹിന്ദുവും ഉണ്ട്. പ്രതിപക്ഷം അത് ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുക്കുത്തി കണ്ടില്ലാന്ന് ഇനി പറയരുത്; തുരുതുരാ മുക്കുത്തി ചിത്രങ്ങളുമായി ഷഫ്‌ന
ബി ജെ പിയുടെ ഹിന്ദുത്വ വിവരണം ബോധ്യമാകാത്ത അവരോട് പൊരുത്തപ്പൊടത്ത ഹിന്ദുക്കളിലേക്ക് എത്താനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. പ്രതിപക്ഷത്തിരിക്കുന്നുവെന്ന് സ്വയം ബോധ്യപ്പെടാനും പ്രതിപക്ഷത്തായിരിക്കാനും പ്രതിപക്ഷ പാര്‍ട്ടിയെപ്പോലെ പെരുമാറാനും പഠിക്കാനും പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനെ ഉപദേശിച്ചു. പ്രതിപക്ഷം ഒരു വിശദീകരണവും നിലനില്‍പ്പും സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്നും അതിന്റെ മുഖങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
നിങ്ങള്‍ക്ക് ആഖ്യാനം ഉണ്ടെങ്കില്‍, നിങ്ങള്‍ അത് തുടരുകയാണെങ്കില്‍., അതില്‍ നിന്ന് മുഖങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്,'' അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ സ്ഥിരോത്സാഹമാണ് പ്രതിഫലം നല്‍കുന്നത് എന്ന് പ്രതിപക്ഷത്തെ ഉപദേശിച്ച് കൊണ്ട് പ്രശാന്ത് കിഷോര്‍ പറഞ്ഞു. 'ഷഹീന്‍ ബാഗ് നോക്കൂ, കര്‍ഷകരുടെ പ്രതിഷേധം നോക്കൂ. പലരും പറഞ്ഞു 'മുഖം എവിടെ? എവിടെ സംഘടന, എവിടെ മാധ്യമപിന്തുണ?'
'കണ്ടില്ലേ റിഫയുടെ അവസ്ഥ എന്ന് സജ്ജാദിന്റെ ഉമ്മ, അവന് പണത്തോട് ആര്‍ത്തി'; ഷഹനയുടെ സഹോദരന് പറയുന്നു
ചിലര്‍ ഒത്തുചേര്‍ന്ന് ഒരു കാര്യത്തിനായി ഇരുന്നു, ആളുകള്‍ ശ്രദ്ധിക്കുന്നത് വരെ ഇരുന്നു. ആ സ്ഥിരോത്സാഹം സര്‍ക്കാരിനെ ശ്രദ്ധിക്കാനും രണ്ട് സാഹചര്യങ്ങളിലും ഒരു പടി പിന്നോട്ട് പോകാനും പ്രേരിപ്പിച്ചു. നേരത്തെ കോണ്‍ഗ്രസുമായി പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.