കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി ജഡ്ജിമാര്‍ ഒരു പരാതിയ്ക്ക് മാറ്റിവെയ്ക്കുന്ന സമയം എത്രയെന്നോ?

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ നീതിന്യായ വകുപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നായിരിക്കുകയാണ് ജഡ്ജിമാരുടെ എണ്ണത്തില്‍ വന്ന ഗണ്യമായ കുറവ്.

ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണത്തില്‍ വന്ന കുറവ് കേസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ദിനപ്രതി കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുക്കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ പരാതികള്‍ കേള്‍ക്കുന്നതിന് പോലും ജഡ്ജിമാര്‍ക്ക് സമയമില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.

 ജഡ്ജിമാര്‍ ഇല്ല

ജഡ്ജിമാര്‍ ഇല്ല


ഇന്ത്യയില്‍ ജഡ്ജിമാര്‍ കുറഞ്ഞു വരുന്നതാണ് നീത്യന്യായ വകുപ്പ് നേരിടുന്ന ഇന്നത്തെ പ്രധാന പ്രശ്‌നം.

ജോലി ഭാരം കൂടുന്നു

ജോലി ഭാരം കൂടുന്നു


ജഡ്ജിമാര്‍ക്ക് ജോലിഭാരം വര്‍ധിക്കുന്നത് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.

 പരാതികള്‍ കേള്‍ക്കുന്നത്

പരാതികള്‍ കേള്‍ക്കുന്നത്

അഞ്ച് മിനിട്ടുകളില്‍ കൂടുതല്‍ പരാതി കേള്‍ക്കാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സമയമില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ...

 2.5 മിനിട്ട്

2.5 മിനിട്ട്


ചുരുങ്ങിയത് ഒരു കേസിന് ചിലവഴിക്കുന്ന സമയം 2.5 നിമിഷമാണ്. ഈ സമയത്തിനുള്ളില്‍ പാരതികള്‍ കേള്‍ക്കുന്നത് എങ്ങനെയാണ്.

 കൊല്‍ക്കത്തിയിലെ അവസ്ഥ

കൊല്‍ക്കത്തിയിലെ അവസ്ഥ


കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഒരു ദിവസം ജഡ്ജി 163 കേസുകളിലാണ് വിധി പറഞ്ഞത്. അഞ്ച് നിമിഷത്തില്‍ കുറവാണ് ഒരു കേസിന് ചിലവഴിച്ചത് എന്ന് പറയുന്നു.

 മറ്റു സംസ്ഥാനങ്ങളില്‍

മറ്റു സംസ്ഥാനങ്ങളില്‍


ഹൈദരാബാദ്, രാജസ്ഥാന്‍, ഗുജറാത്ത്, കര്‍ണ്ണാടക എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തും ഇത് തന്നെയാണ് അവസ്ഥ. രണ്ടോ മൂന്നോ മിനിട്ടുകള്‍ മാത്രമാണ് ഒരു കേസിന് ചിലവഴിക്കുന്നത്.

 ഇത് ന്യായമോ, അന്യായമോ?

ഇത് ന്യായമോ, അന്യായമോ?

ഇന്ത്യന്‍ നീതിപീഠത്തോട് തന്നെ കാണിക്കുന്ന അന്യായമല്ലേ ഇത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് നീതി ലഭിക്കുന്നതിന് കോടതികളില്‍ അഭയം തേടിയാലും ശരിയും തെറ്റും വേര്‍ത്തിരിക്കാനുള്ള സമയം പോലും ഇല്ല എന്നതാണ് സത്യം. ഇതില്‍ രക്ഷപ്പെടുന്നത് ആയിരം കുറ്റവാളികളാകുമോ...

English summary
A judge in a high court spends less than five minutes, on an average, hearing a case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X