ഒറിജിനലിനെ വെല്ലുന്ന 2,000ത്തിന്റെ വ്യാജ നോട്ടുകള്‍ പിടികൂടി; ഫോറന്‍സിക് ലാബില്‍ പരിശോധന

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കറന്‍സി നിരോധനത്തിനുശേഷം കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്ന കാര്യമാണ് കള്ളനോട്ടുകള്‍ പൂര്‍ണമായും ഒഴിവായെന്നത്. പുതുതായി പുറത്തിറക്കിയ നോട്ടുകളില്‍ അതീവസുരക്ഷാ അടയാളങ്ങളുള്ളതായും സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, കഴിഞ്ഞദിവസം പിടിച്ചെടുന്ന വ്യാജനോട്ടുകള്‍ ദേശീയ അന്വേഷണ ഏജന്‍സിയെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

പുതിയ 2,000 രൂപയുടെ തനിപ്പകര്‍പ്പാണ് പിടിച്ചെടുത്ത കള്ളനോട്ടുകള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇവ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ നിന്നും പിടികൂടിയ ഉമര്‍ ഫാറൂഖിന്റെ കൈയ്യില്‍ നിന്നുമാണ് 3 വ്യാജ കറന്‍സികള്‍ പിടികൂടിയത്. ഇവ മറ്റൊരാള്‍ക്ക് കൈമാറാനായി കൊണ്ടുപോവുകയായിരുന്നെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

rs

കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് കടത്തുന്നതില്‍ നേരത്തെ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. ഏതൊക്കെ പുതിയ സുരക്ഷാ അടയാളങ്ങള്‍ ഇവര്‍ അനുകരിച്ചെന്ന് പരിശോധിച്ചുവരിയാണെന്നും ഇതിനായി ഫോറന്‍സിക് ലാബില്‍ അയച്ചിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒറിജിനലിനെ വെല്ലുന്ന പുതിയ നോട്ട് സര്‍ക്കാരിന് വെല്ലുവിളിയായിരിക്കുകയാണ്.

നേരത്തെ സമാനരീതിയില്‍ പുതിയ നോട്ടുകളുടെ വ്യാജന്‍മാരെ പിടികൂടിയിരുന്നെങ്കിലും ഇത്രയധികം സാദൃശ്യമുള്ള നോട്ടുകള്‍ കണ്ടെടുത്തിരുന്നില്ല. സ്‌കാന്‍ ചെയ്ത നോട്ടുകളും മറ്റുമായിരുന്നു കൂടുതലും പിടികൂടിയത്. വ്യാജ കറന്‍സികള്‍ വ്യാപകമായത് തടയുകയാണ് നോട്ട് നിരോധനത്തിലെ ഒരു കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ കറന്‍സി നിരോധനം കള്ളനോട്ട് വ്യാപാരത്തെ ബാധിച്ചിട്ടില്ലെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്.


English summary
‘High quality’ fake Rs 2000 notes seized, NIA sends them for forensic analysis
Please Wait while comments are loading...