Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകത്തിൽ വീണ്ടും ഹിജാബ് വിലക്ക്; വിദ്യാർത്ഥികളെ കോളേജിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞ് പ്രിൻസിപ്പൽ

ബെംഗളൂരു; കർണാടകത്തിൽ വീണ്ടും ഹിബാജ് ധരിച്ച വിദ്യാർത്ഥിനികളെ കോളേജിൽ പ്രവേശിക്കുന്നത് തടഞ്ഞു. കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം. മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെതിരെ ബുധനാഴ്ച കർണാടകയിലെ രണ്ട് കോളേജുകളിലെ വിദ്യാർത്ഥികൾ കാവി സ്കാർഫ് ധരിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പ്രിൻസിപ്പൽ രാമകൃഷ്ണയുടെ നേതൃത്വത്തിലുള്ള കോളേജ് അധികൃതർ വിദ്യാർത്ഥികളെ തടയുകയായിരുന്നു.

hijab

കോളേജ് ഗേറ്റിന് മുന്നിൽ പ്രിൻസിപ്പൽ രാമകൃഷ്ണ തന്നെ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ക്ലാസ് മുറികളിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ വിദ്യാർത്ഥിനികളെ പ്രതിഷേധിച്ചു. നാളുകളായി ഹിജാബ് ധരിച്ചാണ് കോളേജിൽ എത്തിയിരുന്നതെന്നും ഇപ്പോഴത്തെ വിലക്കിന്റെ അടിസ്ഥാനം എന്താണെന്നും വിദ്യാർത്ഥികൾ ചോദിച്ചു.

ഇതിന് വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശം താൻ നിഷേധിക്കുന്നില്ലെന്നും എന്നാൽ കോളേജ് വികസന സമിതി പ്രസിഡന്റും കുന്ദാപ്പൂർ എംഎൽഎയുമായ ഹലാഡി ശ്രീനിവാസ് ഷെട്ടിയുടെ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിക്കുന്നതെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി.യൂനിഫോമിനൊപ്പം മറ്റൊരു അധിക വസ്ത്രവും അനുവദിക്കരുതെന്ന് എം എൽ എ നിർദ്ദേശിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു.

അതേസമയം ഷിമോഗയിലെ ഗവൺമെന്റ് കോളേജിലും ഹിജാബിനെതിരെ ബുധനാഴ്ച പ്രതിഷേധം നടന്നിരുന്നു. എം വിശ്വേശ്വരയ്യ ഗവൺമെന്റ് ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജിൽ മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചതിൽ പ്രതിഷേധിച്ച് ചില ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് ക്ലാസിൽ എത്തുകയായിരുന്നു. ഹിജാബും ബുർഖയും അനുവദനീയമാണെങ്കിൽ ക്ലാസ് മുറികളിൽ കാവി ഷാളുകളും അനുവദിക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.

'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+