പാകിസ്താനില്‍ ബോംബിട്ട് ജാധവിനെ രക്ഷിക്കണമെന്ന് തൊഗാഡിയ; കശ്മീര്‍ തീവ്രവാദികളെയും നശിപ്പിക്കണം

  • Written By:
Subscribe to Oneindia Malayalam

റായ്പൂര്‍: പാകിസ്താനില്‍ ബോംബിട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ രക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. പാകിസ്താനിലും കശ്മീരിലും ഇന്ത്യ ബോംബിടണം. തീവ്രവാദികളെ തുരത്താന്‍ കശ്മീരില്‍ നിരന്തരമായി ബോംബുകള്‍ വര്‍ഷിക്കണമെന്നും തൊഗാഡിയ പറഞ്ഞു.

Praveen

ജംഷഡ്പൂരിലെ പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു തൊഗാഡിയ. അഫ്ഗാനിലെ ഐസിസ് കേന്ദ്രങ്ങളില്‍ ബോംബിട്ട അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തൊഗാഡിയ അഭിനന്ദിച്ചു. ഇത്തരം സമീപനങ്ങള്‍ ഇന്ത്യയും സ്വീകരിക്കണമെന്നും തൊഗാഡിയ പറഞ്ഞു.

വാഷിങ്ടണില്‍ നിന്നു 10000 കിലോമീറ്റര്‍ അകലെയുള്ള അഫ്ഗാനിലാണ് അമേരിക്കന്‍ സൈന്യം ബോംബിട്ടത്. ഇന്ത്യ ഇതേ പാത പിന്തുടരണം. പാകിസ്താനില്‍ ബോംബിടണം. ദില്ലിയില്‍ നിന്നു 800 കിലോമീറ്റര്‍ മാത്രമാണ് അവിടേക്കുള്ള ദൂരം. ഇന്ത്യന്‍ സൈനികന്റെ മോചനത്തിന് ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

English summary
A day after the US military targeted alleged Islamic State (IS) hideouts with the “Mother Of All Bombs,” (MOAB) a Hindu hardliner called for India to “bomb Pakistan” to free jailed Indian spy Kulbhushan Jadhav.
Please Wait while comments are loading...