Get Updates
Get notified of breaking news, exclusive insights, and must-see stories!

യഥാര്‍ത്ഥ ഹിന്ദുത്വവാദി ജിന്നയെ ആണ് കൊല്ലുക, ഗാന്ധിയെ അല്ല; രാഹുലിന് പരോക്ഷ മറുപടിയുമായി ശിവസേന

മുംബൈ: യഥാര്‍ത്ഥ ഹിന്ദുത്വ വാദി രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയെ വെടിവെച്ചു കൊല്ലില്ലെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത്. പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്നയെയാണ് യഥാര്‍ത്ഥ ഹിന്ദുത്വവാദികള്‍ വെടിവെച്ചു കൊല്ലേണ്ടിയിരുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ഒരു ഹിന്ദുത്വവാദി മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഹിന്ദുത്വവാദി മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നു, എന്നാല്‍ സത്യം നിലനില്‍ക്കുന്നിടത്തോളം ഗാന്ധിയും ജീവിക്കും എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഇന്ത്യാ വിഭജനവും പാകിസ്ഥാന്‍ രൂപീകരണവും ആവശ്യപ്പെട്ട ആളായിരുന്നതിനാല്‍ ജിന്നയെ വെടിവെച്ചുകൊന്നിരുന്നെങ്കില്‍ അത് രാജ്യസ്‌നേഹത്തിന്റെ പ്രവൃത്തിയായിരിക്കുമെന്നാണ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നിരായുധനായ മഹാത്മാഗാന്ധിയെ വെടിവച്ചത് തെറ്റായിരുന്നുവെന്നും ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ മരണത്തില്‍ ഇന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ രൂപീകരിക്കണമെന്നത് ജിന്നയുടെ ആവശ്യമായിരുന്നു...യഥാര്‍ത്ഥ 'ഹിന്ദുത്വവാദി' ഉണ്ടായിരുന്നെങ്കില്‍ ആ വ്യക്തി വെടിവെക്കുക ജിന്നയെയാണ്, ഗാന്ധിയെയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

sanjay ra

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി ഇന്ത്യ മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷികം രക്തസാക്ഷി ദിനമായാണ് ആചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ന്യൂഡല്‍ഹിയിലെ രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് കളിമണ്ണില്‍ ഒരുക്കിയ ഗാന്ധിയുടെ കൂറ്റന്‍ ചുവര്‍ചിത്രം അമിത് ഷാ അനാച്ഛാദനം ചെയ്തു.

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പരിശീലനം ലഭിച്ച രാജ്യത്തുടനീളമുള്ള 75 ശില്‍പികള്‍ ശേര്‍ന്നാണ് ചുവര്‍ചിത്രം നിര്‍മ്മിച്ചത്. അനാച്ഛാദന ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര മന്ത്രി നാരായണ്‍ റാണെ, കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വര്‍മ തുടങ്ങിയവരും പങ്കെടുത്തു. മഹാത്മാഗാന്ധി ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ സ്വദേശി, സ്വഭാഷ, സ്വരാജ് എന്നിവയുടെ ചൈതന്യം വിതറിയെന്ന് അമിത് ഷാ പറഞ്ഞു.

ഹിന്ദു മഹാസഭ അംഗമായ നാഥുറാം ഗോഡ്സെ, 1948 ജനുവരി 30-നാണ് ന്യൂഡല്‍ഹിയിലെ ബിര്‍ള ഹൗസില്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തിനിടെ മഹാത്മാ ഗാന്ധിയെ വധിച്ചത്. കൈ കൂപ്പി വണങ്ങിയ ശേഷം ഗോഡ്‌സെ ഗാന്ധിയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ 74-ാം രക്തസാക്ഷിത്വ ദിനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+