Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് പുതുച്ചേരി സര്‍ക്കാര്‍, 10000 ത്തില്‍ നിന്ന് 18000 ത്തിലേക്ക്...

ചെന്നൈ: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി. മുഖ്യമന്ത്രി എന്‍ രംഗസ്വാമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ന് നിയമസഭയില്‍ നടന്ന ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ ആണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആശ വര്‍ക്കര്‍മാര്‍ക്ക് 10,000 രൂപയില്‍ നിന്ന് 18000 രൂപയായി ഓണറേറിയം ഉയര്‍ത്തും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

പുതുച്ചേരിയിലെ 300 ആശ പ്രവര്‍ത്തകര്‍ക്കും ഓണറേറിയം വര്‍ധനയുടെ നേട്ടം ലഭിക്കും. എം എല്‍ എമാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം എന്ന് മുഖ്യമന്ത്രി വ്യക്താമാക്കി. നിലവില്‍ സംസ്ഥാനത്തെ 300 ആശ പ്രവര്‍ത്തകര്‍ക്ക് 10000 രൂപ വീതമാണ് ഓണറേറിയമായി നല്‍കുന്നത്. ഇതില്‍ പുതുച്ചേരി സര്‍ക്കാര്‍ 7000 രൂപയും കേന്ദ്ര സര്‍ക്കാര്‍ 3000 രൂപയുമാണ് നല്‍കുന്നത്.

ASHA

ഓണറേറിയം 18000 രൂപയാക്കുന്നതോടെ 2.88 കോടി രൂപയുടെ അധിക ബാധ്യതയാണ് പ്രതിവര്‍ഷം പുതുച്ചേരി സര്‍ക്കാരിന് ഉണ്ടാവുക. അതേസമയം ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തില്‍ ഉള്‍പ്പെട്ട സ്റ്റാഫ് നഴ്സുമാര്‍ക്ക് പ്രതിമാസം 25,000 രൂപ ശമ്പളം ലഭിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യ വകുപ്പിലെ എല്ലാ ഒഴിവുള്ള തസ്തികകളും നികത്തും.

കേന്ദ്രഭരണ പ്രദേശത്തെ പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്കായി ഏകദേശം 12 ആംബുലന്‍സുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും രംഗസ്വാമി വ്യക്തമാക്കി. അതിനിടെ ഓണറേറിയം വര്‍ധിപ്പിച്ച നടപടിക്ക് പിന്നാലെ മുഖ്യമന്ത്രിയെ ആശമാര്‍ ഔദ്യോഗിക വസതിയില്‍ നേരിട്ടത്തി നന്ദി അറിയിച്ചു. മുഖ്യമന്ത്രി വരുന്ന വഴിയുടെ രണ്ട് വശങ്ങളിലും വരിയായി നിന്ന് പൂക്കള്‍ വിതറിയും പുഷ്പഹാരം അണിയിച്ചുമാണ് ആശമാര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.

അതിനിടെ 2025-26 കാലയളവില്‍ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്ന് ഫണ്ട് സ്വീകരിക്കാന്‍ പ്രാദേശിക ഭരണകൂടത്തിന് അധികാരം നല്‍കുന്ന അപ്രോപ്രിയേഷന്‍ ബില്‍ പുതുച്ചേരി നിയമസഭ പാസാക്കി. ധനാഭ്യര്‍ത്ഥനകള്‍ക്കായുള്ള ചര്‍ച്ചയ്ക്ക് ശേഷം രംഗസാമി സഭയുടെ അനുമതി തേടി ധനാഭ്യര്‍ത്ഥന ബില്‍ അവതരിപ്പിച്ചു. മാര്‍ച്ച് 12 ന് രംഗസാമി 13,600 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചിരുന്നു.

ധനാഭ്യര്‍ത്ഥനകള്‍ക്കായുള്ള ചര്‍ച്ച അവസാനിപ്പിച്ചുകൊണ്ട്, ബജറ്റില്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുച്ചേരിയിലെയും ഔള്‍ഗരറ്റിലെയും മുനിസിപ്പാലിറ്റികള്‍ ലയിപ്പിച്ച് പുതുച്ചേരിയില്‍ ഒരു കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലിംഗറെഡ്ഡിപാളയം പഞ്ചസാര മില്‍ അടുത്ത വര്‍ഷം സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+