ഇന്ത്യയുടെ നയതന്ത്രങ്ങള്‍ ഫലം കണ്ടു!! അന്തിമ വിജയവും ഇന്ത്യക്ക്?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കുല്‍ഭൂഷണ്‍ കേസില്‍ അന്താരാഷ്ട്ര കോടതിവിധി ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി. ഇന്ത്യ നേടിയിരിക്കുന്നത് വലിയ വിജയമാണെന്നും അദ്ദേഹം. പാകിസ്ഥാനെതിരായ അന്താരാഷ്ട്ര കോടതി വിധി പുറത്തു വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജാജാദവ് കേസില്‍ അന്തിമ വിജയവും ഇന്ത്യയ്ക്ക് തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

kulbhushan jadav

എല്ലാം നല്ലതെന്ന് കാണിക്കാനായിട്ടുള്ള പാകിസ്ഥാന്റെ നാട്യമായിരുന്നുവെന്നും എന്നാല്‍ വിധിയിലൂടെ കനത്ത തിരിച്ചടി തന്നെ പാകിസ്ഥാന് ലഭിച്ചുവെന്നും റോത്തഗി പറഞ്ഞു. രണ്ട് രാജ്യങ്ങളെയും ബന്ധപ്പെടുത്തുന്നതാണ് വിധിയെന്നും റോത്തഗി വ്യക്തമാക്കി.

കേസിലെ അന്തിമ വിധി വരുന്നതുവരെ പാകിസ്ഥാന്‍ ചാരനെന്ന് ആരോപിക്കുന്ന ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാക്കരുതെന്നായിരുന്നു കോടതി ഉത്തരവിട്ടത്. അന്താരാഷ്ട്ര കോടതി ജഡ്ജി റോണി എബ്രഹാമാണ് വ്യാഴാഴ്ച നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

പാകിസ്ഥാന്റെ വാദങ്ങള്‍ തള്ളിയത് പാകിസ്ഥാന് വന്‍ തിരിച്ചടിയായി. കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന പാകിസ്ഥാന്റെ വാദവും കോടതി തള്ളി. കേസില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും വാദങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ഹാജരായത്.

ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസമാണ് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ഈ മാസം എട്ടിനാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.

English summary
hope final decision also comes india's way ag mukul rohatgi.
Please Wait while comments are loading...