സംഘപരിവാറിന്റെ ബീഫ് വേട്ട വീണ്ടും തുടങ്ങി..!! ബീഫ് വില്‍പനയെന്നാരോപിച്ച് ഹോട്ടല്‍ പൂട്ടിച്ചു..!!

  • By: അനാമിക
Subscribe to Oneindia Malayalam

ജയ്പൂര്‍: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളില്‍ വിജയിച്ചതിന് പിന്നാലെ മുസ്ലിങ്ങളോട് നാട് വിടാന്‍ ഭീഷണിപ്പെടുത്തിയും മുസ്ലിം പള്ളിക്ക് മേല്‍ കാവിക്കൊടി കെട്ടിയും ബിജെപി തനിനിറം കാട്ടിത്തുടങ്ങിയതാണ്. തീവ്ര ഹിന്ദുത്വവാദിയായ യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രിയുമാക്കിയതോടെ എല്ലാം പൂര്‍ത്തിയായി.

Read Also: പൊതുവേദിയില്‍ സ്ത്രീകളെ അപമാനിച്ച് ലീഗ് എംഎല്‍എ..!! അപ്പോള്‍ തന്നെ ചുട്ട മറുപടിയും കിട്ടി..!!

Read Also: അവിഹിതത്തില്‍ പിറന്ന അനേകം കുഞ്ഞുങ്ങളെ വികാരിമാര്‍ കൊന്നിട്ടുണ്ട്..!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഒരിടവേളയ്ക്ക് ശേഷം സംഘപരിവാര്‍ വീണ്ടും പശുവിന്റെ പേരില്‍ കലാപമുണ്ടാക്കാനൊരുങ്ങുകയാണ് എന്നതിന്റെ സൂചനകളാണ് രാജസ്ഥാനില്‍ നിന്നും വരുന്നത്. ജായ്പൂരിലെ ഒരു ഹോട്ടല്‍ ബീഫ് വിളമ്പിയെന്നാരോപിച്ച് ഗോ രക്ഷാപ്രവര്‍ത്തകര്‍ പൂട്ടിച്ചു.

അഖ്ലാഖിനെ തല്ലിക്കൊന്നു

വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്നത് ഇതേ സംഘപരിവാറുകാരാണ്. മോദി അധികാരത്തില്‍ വന്ന ശേഷം പശുസംരക്ഷകര്‍ കൂടിയായി അവതരിച്ച സംഘികള്‍ മനുഷ്യജീവനേക്കാള്‍ വില കൊടുത്തത് പശുവിനായിരുന്നുവെന്നതിന് ഉദാഹരണങ്ങളേറെ.

ഹോട്ടൽ പൂട്ടിച്ചു

രാജസ്ഥാനിലെ ജയ്പൂരില്‍ ബീഫ് വിളമ്പിയെന്നാരോപിച്ച് ഹോട്ടല്‍ പൂട്ടിക്കുക മാത്രമല്ല, ഹോട്ടലുടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നയിം റബ്ബാനി എന്ന ഹോട്ടലുടമയേയും ഒരു ജീവനക്കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഉടമ അറസ്റ്റിൽ

ജയ്പൂരിലെ സിന്ധി ക്യാമ്പ് ഏരിയയില്‍ ഉള്ള ഹയാത്ത് റബ്ബാനി എന്ന ഹോട്ടലാണ് ബീഫിന്റെ പേരില്‍ പൂട്ടിച്ചത്. ബീഫ് പാചകം ചെയ്യുകയും അവശിഷ്ടങ്ങള്‍ ഹോട്ടലിന് പുറത്ത് കുഴിച്ചുമൂടുകയും ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്.

പശു സംരക്ഷകർ

ബീഫ് വിളമ്പുന്നുവെന്നാരോപിച്ച് നൂറ് കണക്കിന് ഗോ രക്ഷാപ്രവര്‍ത്തകരാണ് ഹോട്ടലിന് മുന്നില്‍ പ്രതിഷേധിച്ചത്. ഭാരത് മാതാ കീജയ് എന്നും നരേന്ദ്ര മോദി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയായിരുന്നും ഇവരുടെ ബീഫ് വേട്ട.

മാംസം പരിശോധിക്കും

ഹോട്ടലുടമയ്ക്ക് ലൈസന്‍സ് ഇല്ല എന്നാരോപിച്ച് മുന്‍സിപ്പല്‍ അധികാരികള്‍ ഹോട്ടല്‍ സീല്‍ ചെയ്ത് കഴിഞ്ഞു. മാത്രമല്ല കടയില്‍ നിന്നും മാംസത്തിന്റെ സാമ്പിളും പോലീസ് പരിശോധയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

English summary
Hotel sealed and owner arrested over beef rumours in Rajasthan
Please Wait while comments are loading...