Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ ആക്രമിച്ച ബിജെപി നേതാവിന്റെ വീട് ഇടിച്ചുനിരത്തി യുപി പോലീസ്...

ന്യൂഡൽഹി: നോയിഡയിലെ ഹൗസിംഗ് സൊസൈറ്റിയിൽ വെച്ച് യുവതിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത രാഷ്ട്രീയ നേതാവിന്റെ അനധികൃതമായി നിർമ്മിച്ച വീട് പൊളിച്ചുനീക്കി പൊലീസ്. നോയിഡയിലെ സെക്ടർ 93-ലെ ഗ്രാൻഡ് ഒമാക്‌സിന് സമീപത്തുള്ള വീടാണ് ബുൾഡോസറുകൾ ഉപയോ​ഗിച്ച് പൊലീസ് ഇടിച്ച് തകർത്തത്. താൻ ബിജെപിയുടെ കിസാൻ മോർച്ചയുടെ നേതാവാണെന്നാണ് ശ്രീകാന്ത് ത്യാഗി പറയുന്നത്. അതേസമയം, ത്യാഗിയുടെ ഈ വാദം ബിജെപി നിഷേധിച്ചിട്ടുണ്ട്.

നോയിഡ പൊലീസ് ശ്രീകാന്ത് ത്യാഗിക്കെതിരെ ​ഗുണ്ടാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും അനധികൃതമായി നിർമ്മിച്ച വീട് പൊളിച്ചു നീക്കാനും സർക്കാർ ഉത്തരവിട്ടത്. യുവതിയെ അപമാനിച്ച ശേഷം ഒളിവിൽ പോയിരുന്നു. ത്യാഗി ഉണ്ടാകാൻ സാധ്യതകളുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് റെയ്ഡ് നടത്തിവരുകയാണ്. എത്രയും വേ​ഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ രൺവിജയ് സിംഗ് അറിയിച്ചു.

bjp

ഹരിദ്വാറിനും ഋഷികേശിനുമിടയിലാണ് ശ്രീകാന്ത് ത്യാഗിയുടെ അവസാന ലൊക്കേഷൻ കണ്ടെത്തിയത്. ഒറിജിനൽ മൊബൈൽ ഫോൺ വീട്ടിൽ വച്ചിട്ടുണ്ടെങ്കിലും അയാളുടെ കൈവശം മറ്റ് രണ്ട് ഫോണുകളുണ്ട്, അതിലൂടെ അഭിഭാഷകനെയും കൂട്ടാളികളെയും ബന്ധപ്പെട്ടിരുന്നു.ഞായറാഴ്ച ശ്രീകാന്ത് ത്യാഗി തന്റെ മൊബൈൽ ഫോൺ 10 തവണ ഓണും ഓഫും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിലൂടെയാണ് ഇയാളുടെ സ്ഥലം കണ്ടെത്താൻ പോലീസിന് കഴിഞ്ഞത്.

കണ്ണില്‍ നാണം, ചുണ്ടില്‍ പുഞ്ചിരി...ആരും തോറ്റുപോകും ഈ അഴകിന് മുന്നില്‍; ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രങ്ങള്‍

ത്യാഗിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354ാം വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട് . ഇയാൾ എവിടെയാണുള്ളതെന്ന് കണ്ടെത്താനായി കഴിഞ്ഞ ദിവസം ഭാര്യയടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയായ ത്യാഗിയെ പിടികൂടാൻ പൊലീസ് നാല് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ത്യാ​ഗിയുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അനധികൃത നിർമ്മാണത്തിന്റെ പേരിൽ 2020 ഫെബ്രുവരിയിൽ നോയിഡ അതോറിറ്റി ശ്രീകാന്ത് ത്യാഗിക്ക് നോട്ടീസ് അയയ്ച്ചിരുന്നു. എന്നാൽ, ശ്രീകാന്ത് അത് അം​ഗീകരിക്കാതെ തന്റെ അധികാരം പ്രയോജനപ്പെടുത്തി നടപടി തടയുകയായിരുന്നുവെന്ന് നോയിഡ സൊസൈറ്റി ആരോപിച്ചു.

സ്ത്രീയെ അധിക്ഷേപിച്ച ശ്രീകാന്ത് ത്യാഗി"ക്കെതിരെ "കർശന നടപടി" സ്വീകരിച്ചതിന് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന് ബിജെപി ഡൽഹി വക്താവ് ഖേംചന്ദ് ശർമ്മ നന്ദി പറഞ്ഞു. ശ്രീകാന്ത് ത്യാഗിക്കെതിരെ കർശനമായി പ്രവർത്തിച്ചതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സർക്കാരിന് നന്ദി. അദ്ദേഹത്തിന്റെ നിയമവിരുദ്ധമായ നിർമാണം ഇപ്പോൾ നോയിഡ ഭരണകൂടം തകർത്തു, അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+