കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപിയെ വീഴ്ത്തിയത് രണ്ട് മണ്ഡലങ്ങള്‍.... നഷ്ടമായത് 50 സീറ്റുകള്‍

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപിയെ വീഴ്ത്തിയതും കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവന്നതും ഭരണവിരുദ്ധ വികാരം മാത്രമല്ല. ബിജെപിയുടെ ഒപ്പം നിന്നിരുന്ന സുപ്രധാന കോട്ടകളില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രചാരണം കൂടിയാണ്. ഇത് പരമ്പരാഗതമായി ബിജെപിക്ക് വോട്ട് ചെയ്യുന്ന മേഖലയാണ്. എന്ത് വന്നാലും ഇത് മാറാറുമില്ല. ആര്‍എസ്എസ് ശക്തി കേന്ദ്രം കൂടിയാണിത്.

എന്നിട്ടും ബിജെപി ഇവിടെ തോറ്റത് ന്യായീകരണമില്ലാത്ത കാര്യമാണ്. പക്ഷേ പകുതിയില്‍ അധികം സീറ്റുകള്‍ ഈ മേഖലയില്‍ നിന്ന് നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വരുമ്പോള്‍ 2019ല്‍ ഒരു തിരിച്ചുവരവ് ബിജെപി അസാധ്യമായിരിക്കും. ബിജെപിയുടെ പരാജയം വിശകലനം ചെയ്യുമ്പോള്‍ നേതാക്കല്‍ ഈ മേഖല കൈവിട്ടതാണ് ഏറ്റവും വലിയ തിരിച്ചടിയെന്നാണ് സൂചിപ്പിക്കുന്നത്.

ഏതൊക്കെ മേഖലകള്‍

ഏതൊക്കെ മേഖലകള്‍

ചമ്പല്‍, മഹാകോശല്‍, മാല്‍വ-നിമര്‍ മേഖലകളാണ് കോണ്‍ഗ്രസിനെ ഇത്തവണ മുന്നോട്ട് നയിച്ചത്. ചമ്പലിലെ 34 സീറ്റില്‍ 26 എണ്ണം കോണ്‍ഗ്രസ് സ്വന്തമാക്കി. 2013ല്‍ വെറും 12 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. മഹാകോശല്‍ നിന്ന് 24 സീറ്റുകള്‍ ബിജെപിക്ക് ല ഭിച്ചു. ഇവിടെ 38 സീറ്റാണ് ഉള്ളത്. 13 സീറ്റില്‍ നിന്ന് ഇത്രയും സീറ്റിലേക്ക് കോണ്‍ഗ്രസ് ഉയര്‍ന്നത്.

മാല്‍വ നിര്‍ണായകം

മാല്‍വ നിര്‍ണായകം

മാല്‍വ നിമര്‍ മേഖല ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കാണ്. ഇവിടെ വിള്ളല്‍ വരുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. ഇവിടെയുള്ള 66 സീറ്റില്‍ 35 എണ്ണമാണ് കോണ്‍ഗ്രസ് നേടിയത്. 2013ല്‍ വെറും എട്ട് സീറ്റാണ് കോരണ്‍ഗ്രസ് നേടിയത്. അതായത് ഈ മൂന്ന് മേഖലയില്‍ നിന്നായി 85 സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടമായി. നേരത്തെ വെറും 33 സീറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

രാഹുലിന്റെ പ്രചാരണം

രാഹുലിന്റെ പ്രചാരണം

രാഹുലിന്റെ പ്രചാരണം ഇവിടെ വലിയ സ്വാധീനമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. മറ്റൊന്ന് ചമ്പല്‍ ഗ്വാളിയോര്‍ മേഖലയിലാണ്. ഇത് ജോതിരാദിത്യ സിന്ധ്യയുടെ ശക്തമായ കോട്ടയാണ്. കമല്‍നാഥ് മഹാകോശലില്‍ നിന്നുള്ള നേതാവാണ്. ഈ രണ്ട് നേതാക്കളുടെയും പ്രശസ്തിയും രാഹുലിന്റെ സ്വാധീനവും ഒരുപോലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് സഹായിച്ചെന്നാണ് വിലയിരുത്തല്‍. ഇതില്‍ മാല്‍വാറിലെ നേട്ടം കോണ്‍ഗ്രസിന് വരും വര്‍ഷങ്ങളിലും ഗുണം ചെയ്യും.

ബിജെപി തകര്‍ന്നടിഞ്ഞു

ബിജെപി തകര്‍ന്നടിഞ്ഞു

ഈ മേഖലകളില്‍ ബിജെപി തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 109 സീറ്റ് കിട്ടിയിട്ടും അതിന് തിളക്കമില്ലാതിരിക്കുന്നത് ഇക്കാരണത്താലാണ്. ഇത്തവണ വെറം 53 സീറ്റാണ് ബിജെപി നേടിയത്. ഇതിന് പുറമേ ബുന്ധേല്‍ഖണ്ഡിലും പശ്ചിമ മധ്യപ്രദേശിലും ബിജെപിയുടെ പ്രകടനം ദയനീയമായിരുന്നു. കോണ്‍ഗ്രസ് ബുന്ധേല്‍ഖണ്ഡില്‍ പത്ത് സീറ്റ് നേടി. പശ്ചിമ മധ്യപ്രദേശില്‍ 13 സീറ്റാണ് നേടിയത്. ബുന്ധേല്‍ഖണ്ഡില്‍ ആകെ 36 സീറ്റാണ് ഉള്ളത്.

നേട്ടം വിന്ധ്യയില്‍ മാത്രം

നേട്ടം വിന്ധ്യയില്‍ മാത്രം

വിന്ധ്യ മേഖലയില്‍ നിന്ന് മാത്രമാണ് ബിജെപിക്ക് നേട്ടമുണ്ടായത്. രഇവിടെ ആകെയുള്ള 30 സീറ്റില്‍ 24 എണ്ണം ബിജെപി സ്വന്തമാക്കി. 2013ല്‍ ഇവിടെ 16 സീറ്റാണ് ബിജെപി നേടിയത്. കോണ്‍ഗ്രസ് 12 സീറ്റില്‍ നിന്ന് ആറിലേക്ക് ചുരുങ്ങി. ഭരണവിരുദ്ധ വികാരം മാത്രമല്ല ശിവരാജ് സിംഗ് ചൗഹാന്റെ വീഴ്ച്ചയ്ക്ക് കാരണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിന്ധ്യയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വം ദുര്‍ബലമായിരുന്നു. പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ സാധിച്ചില്ല. ബാക്കി എല്ലായിടത്തും ബിജെപി പിന്നോക്കം പോവുകയാണ് ഉണ്ടായത്.

കര്‍ഷക വായ്പ എഴുതി തള്ളുമോ? രാഹുലിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ 41000 കോടി വേണംകര്‍ഷക വായ്പ എഴുതി തള്ളുമോ? രാഹുലിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ 41000 കോടി വേണം

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാവും, സിന്ധ്യക്ക് ഉപമുഖ്യമന്ത്രി പദം... രാഹുല്‍ തീരുമാനിച്ചുമധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാവും, സിന്ധ്യക്ക് ഉപമുഖ്യമന്ത്രി പദം... രാഹുല്‍ തീരുമാനിച്ചു

English summary
how bjp lost mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X