Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക നിയമസഭയില്‍ എത്ര മുസ്ലിങ്ങള്‍? കണക്കുകള്‍ പുറത്ത്... എല്ലാം കോണ്‍ഗ്രസ് അംഗങ്ങള്‍

ബെംഗളൂരു: കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ചര്‍ച്ചയായ വിഷയങ്ങളില്‍ പലതും മുസ്ലിങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഹിജാബും ഹലാലും സംവരണവുമടക്കം പലതും ചര്‍ച്ചയായി. സംസ്ഥാനത്തെ ജനസംഖ്യയുടെ 13 ശതമാനം മുസ്ലിങ്ങളാണ് എന്നാണ് പത്ത് വര്‍ഷം മുമ്പുള്ള കണക്ക്. ഇപ്പോള്‍ ഏറിയിട്ടുണ്ടാകാം. എന്നാല്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്ര മുസ്ലിം സ്ഥാനാര്‍ഥികള്‍ ജയിച്ചു.?

ഒമ്പത് മുസ്ലിം സ്ഥാനാര്‍ഥികളാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. 2018ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതലാണ്. കാരണം അന്ന് ഏഴ് മുസ്ലിം എംഎല്‍എമാരാണുണ്ടായിരുന്നത്. 2013ല്‍ 11 പേരുണ്ടായിരുന്നു. 224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുള്ളത്. ഇതില്‍ ഒമ്പത് അംഗങ്ങള്‍ എന്ന് പറയുമ്പോള്‍ നാല് ശതമാനം വരും. എന്നാല്‍ 2018ല്‍ നിന്ന് ഒരു കാര്യത്തില്‍ മാറ്റമുണ്ടായിട്ടില്ല.

karnataka-muslim-mlas

ജയിച്ച ഒമ്പത് മുസ്ലിങ്ങളും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചവരാണ്. 2018ലും ഇതുതന്നെയായിരുന്നു അവസ്ഥ. ഇത്തവണ മുസ്ലിം വോട്ടുകള്‍ കിട്ടാന്‍ ജെഡിഎസ് പ്രത്യേകം ശ്രമിച്ചിരുന്നു. 23 മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ കാരണവും ഇതായിരുന്നു. എന്നാല്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥി പോലും ജെഡിഎസ് ടിക്കറ്റില്‍ ജയിച്ചില്ല. ബിജെപിയുടെ ടിക്കറ്റിലും ഒരു മുസ്ലിം സ്ഥാനാര്‍ഥിയില്ല.

2008ല്‍ ഒമ്പത് മുസ്ലിങ്ങളാണ് എംഎല്‍എമാരായത്. 2013ല്‍ 11 ആയി ഉയര്‍ന്നു. 2018ല്‍ ഏഴായി കുറഞ്ഞു. ഇപ്പോള്‍ വീണ്ടും ഒമ്പതായി. ഇങ്ങനെയാണ് കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍ കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിങ്ങളുടെ എണ്ണം. 2013ല്‍ രണ്ട് മുസ്ലിം എംഎല്‍എമാര്‍ ജെഡിഎസില്‍ നിന്നുള്ളവരായിരുന്നു.

കോണ്‍ഗ്രസിനും ജെഡിഎസിനും ശേഷം കൂടുതല്‍ മുസ്ലിം സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചത് എസ്ഡിപിഐക്ക് വേണ്ടിയാണ്. 16 മണ്ഡലങ്ങളില്‍ മല്‍സരിച്ച എസ്ഡിപിഐക്ക് 11 സ്ഥാനാര്‍ഥികള്‍ മുസ്ലിങ്ങളായിരുന്നു. ബാക്കി മറ്റു മതത്തില്‍ നിന്നുള്ളവരും. എന്നാല്‍ എസ്ഡിപിഐ, ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി, ജെഡിഎസ് എന്നീ പാര്‍ട്ടി ടിക്കറ്റുകളില്‍ മല്‍സരിച്ച മുസ്ലിം സ്ഥാനാര്‍ഥികള്‍ ജയിച്ചില്ല.

ഉത്തര ബെല്‍ഗാമില്‍ നിന്ന് മല്‍സരിച്ച ആസിഫ് സേട്ട് (രാജു) ബിജെപിക്കെതിരെ 4231 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഉത്തര ഗുല്‍ബര്‍ഗയില്‍ നിന്ന് ജനവിധി തേടിയ കനീസ് ഫാത്തിമ ബിജെപിക്കെതിരെ 2712 വോട്ടുകള്‍ക്കാണ് ജയിച്ചത്. ബിദാറില്‍ നിന്ന് റഹീം ഖാന്‍ 10780 വോട്ടിന് ജെഡിഎസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചു. ശിവജിനഗറില്‍ നിന്ന് മല്‍സരിച്ച റിസ്‌വാന്‍ അര്‍ഷദ് ബിജെപിയുടെ എന്‍ ചന്ദ്രയെ 23194 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.

ശാന്തി നഗറില്‍ നിന്ന് മല്‍സരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് എന്‍എ ഹാരിസ് ബിജെപിയുടെ കെ ശിവകുമാറിനെ 7125 വോട്ടിന് പരാജയപ്പെടുത്തി. ചാംരാജ്‌പേട്ടില്‍ മല്‍സരിച്ച സമീര്‍ അഹമ്മദ് ബിജെപിയുടെ ഭാസ്‌കറിനെ 53953 വോട്ടിന് തോല്‍പ്പിച്ചു. രാമനഗരത്തില്‍ നിന്ന് എച്ച്എ ഇഖ്ബാല്‍ ഹുസൈന്‍ ജയിച്ചത് 10715 വോട്ടിനാണ്. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ആണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.

മംഗളൂരുവില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുടി ഖാദര്‍ ഫരീദ് ജയിച്ചത് 22790 വോട്ടിനാണ്. ബിജെപിയുടെ സതീഷ് കുമ്പളയെ ആണ് അദ്ദേഹം പരാജയപ്പെടുത്തിയത്. നരസിംഹരാജ മണ്ഡലത്തില്‍ മല്‍സരിച്ച തന്‍വീര്‍ സേട്ടിന്റെ ഭൂരിപക്ഷം 31120 വോട്ടാണ്. ബിജെപിയുടെ എസ് സതീഷ് സന്ദേശ് സ്വാമിയെ ആണ് ഇദ്ദേഹം പരാജയപ്പെടുതത്തിയത്. 1978ലാണ് കര്‍ണാടക നിയമസഭയില്‍ കൂടുതല്‍ മുസ്ലിം പ്രാതിനിധ്യമുണ്ടായിരുന്നത്. അന്ന് 16 മുസ്ലിം എംഎല്‍എമാരുണ്ടായിരുന്നു. 1983ലായിരുന്നു ഏറ്റവും കുറവ്. അന്ന് രണ്ടു മുസ്ലിം എംഎല്‍എമാരാണുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+