കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരടു വലിച്ചത് മോദിയും ഷായും!! അടവുകള്‍ പയറ്റി ബിജെപി, തമിഴ്‌നാട് കാവി പുതക്കുമോ..?

  • By Anoopa
Google Oneindia Malayalam News

ചെന്നൈ: മാസങ്ങള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കും ചരടുവലികള്‍ക്കുമൊടുവില്‍ എടപ്പാടി പളനിസ്വാമി- പനീര്‍ശെല്‍വം പക്ഷങ്ങള്‍ ഒന്നിക്കുകയും വിലങ്ങുതടിയായി നിന്ന ശശികലയെ പുറത്താക്കുകയും ചെയ്തതോടെ ലയന ചര്‍ച്ചകള്‍ക്ക് ശുഭാന്ത്യമായി. അപ്പോഴും മൂന്നാമതൊരു കൂട്ടര്‍ ലയന ചര്‍ച്ചകള്‍ക്ക് ശുഭപര്യവസാനം കാത്തിരിപ്പുണ്ടായിരുന്നു, തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ അടവുകള്‍ പലതും പയറ്റുന്ന ബിജെപി. ബിജെപിയുടെ ചാണക്യതന്ത്രം തമിഴ്‌നാട്ടില്‍ ഫലിക്കുമോ എന്നാണ് ഇനിയറിയേണ്ടത്.

ബിജെപിയെ ഇപ്പോഴും പടിക്കു പുറത്തു നിര്‍ത്തിയിരിക്കുന്ന കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ കയ്യടക്കാന്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുകയാണ് പാര്‍ട്ടി.

സ്വാഗതം ചെയ്ത് മോദി

സ്വാഗതം ചെയ്ത് മോദി

ഇപിഎസ്-ഒപിഎസ് ലയനത്തെ സന്തോഷത്തോടെയാണ് മോദി സ്വാഗതം ചെയ്തത്. മുഖ്യമന്ത്രി ഇ പളനിസ്വാമിക്കും ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തിനും എല്ലാ പിന്തുണയും നല്‍കുമെന്നും മോദി ട്വീറ്റ് ചെയ്തു. വരും വര്‍ഷങ്ങളില്‍ ഇവരുടെ നേതൃത്വത്തില്‍ തമിഴ്‌നാട് പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നും മോദി ട്വീറ്റില്‍ കുറിച്ചു.

 ചരടുവലിച്ചത് മോദിയും ഷായും

ചരടുവലിച്ചത് മോദിയും ഷായും

അണ്ണാഡിഎംകെ ലയനത്തിനു പിന്നില്‍ മുഖ്യ ചരടുവലി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാടിനെ കാവി പുതപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ തുടരുകയാണെന്നു ചുരുക്കം. ജെഡിയുവിനു പിന്നാലെ അണ്ണാഡിഎംകെയെയും ഒപ്പം നിര്‍ത്താനാണ് ബിജെപി ശ്രമം.

ശക്തം

ശക്തം

അണ്ണാഡിഎംകെക്ക് പാര്‍ലമെന്റില്‍ ആകെ 50 അംഗങ്ങളാണുള്ളത്. 37 പേര്‍ ലോക്‌സഭയിലും 13 പേര്‍ രാജ്യസഭയിലും. ജയലളിതയുടെ മരണശേഷം തമിഴ്‌നാട് പിടിക്കാന്‍ കച്ച കെട്ടിയിറങ്ങിയ ബിജെപി ശശികല ജയിലിലാകുക കൂടി ചെയ്തതോടെ ആ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടി.

വിഭജിച്ചു നിന്നവരെ ഒന്നിപ്പിച്ചു

വിഭജിച്ചു നിന്നവരെ ഒന്നിപ്പിച്ചു

വിഭജിച്ചു നിന്ന ഇപിഎസ്-ഒപിഎഎസ് വിഭാഗങ്ങളെ തമ്മില്‍ ഒന്നിപ്പിച്ചാല്‍ അത് തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഗുണകരമാകുമെന്ന് ബിജെപി നന്നായി മനസ്സിലാക്കിയിരിക്കണം. ദിനകരന്റെ നേതൃത്വത്തില്‍ ഡിഎംകെ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ശ്രമിക്കുന്നതും നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചിരിക്കണം.

സിനിമാ താരങ്ങള്‍

സിനിമാ താരങ്ങള്‍

തമിഴ്‌നാട് കയ്യടക്കാനുള്ള പദ്ധതികളില്‍ സിനിമാ താരങ്ങളെ വരെ രംഗത്തിറക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവരെ തമിഴ് മക്കള്‍ എക്കാലത്തും നെഞ്ചേറ്റിയരുന്നു എന്ന ചരിത്രസത്യം ബിജെപി ഏറ്റവും നന്നായി മനസ്സിലാക്കുന്നു എന്നു വേണം കരുതാന്‍.

ലയനത്തിനു ശേഷം

ലയനത്തിനു ശേഷം

ലയനത്തിനു ശേഷമുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. ശശികല വീണ്ടും കരുക്കള്‍ നീക്കുമെന്നു തന്നെ കരുതാം. അതു കൊണ്ടു തന്നെ പളനിസ്വാമിയും പനീര്‍ ശെല്‍വവും ജാഗ്രതയിലാണ്.

English summary
How PM Modi, Amit Shah charted plans to unite AIADMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X