• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയോധ്യ തര്‍ക്കം; അന്തിമ വിധിയിലേക്ക് എത്തിച്ചേര്‍ന്ന സുപ്രീം കോടതി നിരീക്ഷണങ്ങള്‍

 • By Aami Madhu

ദില്ലി: അയോധ്യയില്‍ നിലനിന്നിരുന്ന ഭൂമിതര്‍ക്കത്തിനാണ് സുപ്രീം കോടതി വിധിയോടെ പരിഹാരമായിരിക്കുകയാണ്. തര്‍ക്ക ഭൂമിയില്‍ ബാബറി മസ്ജിദ് നിലനിന്നിടത്ത് ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കി കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. പകരം മുസ്ലീങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാമെന്നും കോടതി വിധിയില്‍ പറയുന്നു. ഉടമസ്ഥാവകാശം നിശ്ചയിച്ചത് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ല, മറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കോടതി വ്യക്തമാക്കി. അന്തിമ വിധിയിലേക്ക് എത്തിച്ചേറും മുന്‍പ് സുപ്രീം കോടതി നിരീക്ഷണങ്ങള്‍ ഇതൊക്കെയാണ്

തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം നിശ്ചയിച്ചത് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ല, മറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞ കോടതി 1857 ന് മുന്‍പ് സ്ഥലത്ത് അയോധ്യയില്‍ ഹിന്ദുക്കള്‍ പ്രാര്‍ത്ഥന നടത്തിയതായി തെളിവുണ്ടെന്ന് വ്യക്തമാക്കി.മുസ്ലീങ്ങള്‍ പള്ളിക്കുള്ളിലും ഹിന്ദുക്കള്‍ പള്ളിക്ക് പുറത്തുമാണ് പ്രാര്‍ത്ഥിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 57 ന് മുന്‍പ് പള്ളിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് മാത്രമാണെന്ന് തെളിയിക്കാന്‍ മുസ്ലീങ്ങള്‍ക്ക് ആയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് കൊണ്ടുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധി പ്രായോഗികമല്ല. പൊതുസമാധാനം പരിഗണിച്ചുള്ളതാണ് വിധിയെന്ന വാദവും അംഗീകരിക്കാനികില്ല. . തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കുന്നത് വഴി ഒരിക്കലും കക്ഷികളുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ഖനനത്തില്‍ ക്ഷേത്ര സ്വഭാവമുള്ള കെട്ടിടാവശിഷ്ടങ്ങള്‍ അയോധ്യയില്‍ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്, ഇത് തള്ളികളയാനാകില്ല. അതേസമയം അവിടെ നിലനിന്നിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പള്ളിക്കുള്ളില്‍ വിഗ്രഹം സ്ഥാപിച്ചതും കലാപമുണ്ടാക്കിയതും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി പറഞ്ഞു.

തർക്കഭൂമിയില്‍ ക്ഷേത്ര നിര്‍മ്മിക്കാമെങ്കിലും പകരം തർക്കഭൂമിക്കു പുറത്ത് പളളിക്കായി അഞ്ച് ഏക്കർ ഭൂമി നൽകണമെന്നും കോടതി വ്യക്തമാക്കി.ഇത് കേന്ദ്ര സര്‍ക്കാരോ യുപി സര്‍ക്കാരോ നല്‍കണമെന്നും കോടതി വ്യക്തമാക്കി. സുന്നി വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ഭൂമി തന്നെ നല്‍കേണ്ടതുണ്ട്. പള്ളി പണിയാനാവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി.

cmsvideo
  എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

  അതേസമയം കേസില്‍ മറ്റൊരു കക്ഷിയായ നിര്‍മോഹി അഖാഡെയുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ആരാധനാ മൂര്‍ത്തിക്ക് മേലുള്ള അവകാശങ്ങള്‍ സ്ഥാപിക്കുവാന്‍ അഖാഡെയ്ക്ക് കഴിഞ്ഞില്ലെന്നും അതിനാല്‍ അവര്‍ക്ക് പൂജ നടത്താന്‍ മാത്രമുള്ള അവകാശം മാത്രമേ ഉള്ളൂവെന്നും കോടതി പറഞ്ഞു. ഇതേസമയം ക്ഷേത്രനിര്‍മ്മാണത്തിന് നിയമിച്ച ബോര്‍ഡ് ഓഫ് ട്രസ്റ്റില്‍ നിര്‍മോഹി അഖാഡെയ്ക്ക് പങ്കാളിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി.

  ആര്‍ക്കിയോളജിക്കല്‍ കണ്ടെത്തലുകള്‍, ചരിത്ര രേഖകള്‍, അയോധ്യ വിധിയെ സ്വാധീനിച്ച ഘടകങ്ങള്‍

  അയോധ്യ വിധി: എല്ലാവരും ആഗ്രഹിച്ച തരത്തിലുള്ള വിധിയെന്ന് കെകെ മുഹമ്മദ്, കുറെ ആളുകള്‍ തന്നെ വേട്ടയാടി

  അയോധ്യ വിധി: എല്ലാവരും ആഗ്രഹിച്ച തരത്തിലുള്ള വിധിയെന്ന് കെകെ മുഹമ്മദ്, കുറെ ആളുകള്‍ തന്നെ വേട്ടയാടി

  English summary
  How the SC came to a conclusion on Ayodhya title suit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X