കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഗുജറാത്തികള്‍ക്ക് തന്നെ നാണക്കേട്, രൂക്ഷ വിമര്‍ശനവുമായി സംപിട്രോഡ

  • By
Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധിക്കെതിരായ പ്രധാരമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ കുറിച്ചാണ് പറയേണ്ടത്, അല്ലാത്തെ അസംബന്ധങ്ങള്‍ വിളിച്ച് പറയുകയല്ല വേണ്ടത്, സാം പിട്രോഡ പറഞ്ഞു.

<strong>'മുസീബത്തിന്‍റെ നായ മൂത്താപ്പാനേം കടിച്ചു' കടുത്ത പരിഹാസവുമായി അഡ്വ ജയശങ്കര്‍</strong>'മുസീബത്തിന്‍റെ നായ മൂത്താപ്പാനേം കടിച്ചു' കടുത്ത പരിഹാസവുമായി അഡ്വ ജയശങ്കര്‍

 sammodi

'എന്തിനാണ് മോദി അങ്ങനെ പറഞ്ഞത്. മോദിയുടെ പ്രസ്താവനയില്‍ ലജ്ജ തോന്നു, ഞാനും ഒരു ഗുജറാത്തിയാണ്, ഗാന്ധിയുടെ നാട്ടില്‍ നിന്നാണ് ഞാനും വരുന്നത്. ഇവിടെ നിന്നും വന്ന ഒരാള്‍ ഇത്രയും വലിയ കള്ളം പറയുന്നു. ഇത്രയും തരംതാഴ്ന്ന കാര്യങ്ങള്‍ പറയുന്നു. ഇത് അങ്ങേയറ്റം വിഷമവും ലജ്ജയുമുണ്ടാക്കുന്ന കാര്യമാണ്' പിട്രോഡ പറഞ്ഞു.

<strong>ലോക്സഭാ ഫലം സിപിഎമ്മിന് സമ്മാനിക്കുക പ്രതിസന്ധികള്‍, ചര്‍ച്ചയായി ഫേസ്ബുക്ക് കുറിപ്പ് </strong>ലോക്സഭാ ഫലം സിപിഎമ്മിന് സമ്മാനിക്കുക പ്രതിസന്ധികള്‍, ചര്‍ച്ചയായി ഫേസ്ബുക്ക് കുറിപ്പ്

രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ 1 അഴിമതിക്കാരനായിട്ടായിരുന്നെന്നാണ് മോദിയുടെ ആരോപണം. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ രാജീവ് ഗാന്ധി വിമര്‍ശനം.അതേസമയം മോദിയുടെ പ്രസ്താവനയ്ക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.

<strong>കര്‍ണാടകത്തില്‍ 28 ല്‍ 20 സീറ്റും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേടും! പുതിയ സര്‍വ്വേ</strong>കര്‍ണാടകത്തില്‍ 28 ല്‍ 20 സീറ്റും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേടും! പുതിയ സര്‍വ്വേ

സ്വന്തം അഴിമതിക്കറ തന്‍റെ പിതാവിന്‍റെ പേരിൽ ചാർത്തിയുള്ള മോദിയുടെ രക്ഷപ്പെടൽ ഫലം കാണില്ല. യുദ്ധം അവസാനിച്ചെന്നും മോദിയുടെ കർമ്മഫലം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നുമായിരുന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

English summary
'Hurt by what PM said about Rajiv Gandhi', says Sam Pitroda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X