• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൃപേഷിന്‍റെ കുടുംബത്തിന് ഹൈബിയുടെ നേതൃത്വത്തില്‍ വീടൊരുങ്ങുന്നു; 50 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാവും

കാസര്‍കോഡ്: ഒലമേഞ്ഞ, മഴക്കാലത്ത് ചോര്‍ച്ചയെ തടയായനായി ടാര്‍പോളിന്‍ കഷ്ണങ്ങള്‍ വിരിച്ച ഒറ്റമുറി വീട്ടിലായിരുന്നു പെരിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റു മരിച്ചവരില്‍ ഒരാളായ കൃപേഷും കുടംബവും താമസിച്ചിരുന്നത്. പെയിന്‍റിങ് തൊഴിലാളിയായ അച്ഛന്‍ കൃഷ്ണന്‍, അമ്മ ബലാമണിയും രണ്ട് സഹോദരിമാരും അടങ്ങുന്നതാണ് കൃപേഷിന്‍റെ കുടുംബം.

മികച്ച സംഘടനാ പ്രവര്‍ത്തകനായിരുന്ന കൃപേഷ് പ്രാദേശിക രാഷ്ട്രീയ ഇടപെടലുകള്‍ നടത്തി മുന്നോട്ടു പോവുന്നതിനിടെയാണ് രാഷ്ട്രീയ പകപോക്കലിന് ഇരയാവേണ്ടിവന്നത്. ചോര്‍ന്നൊലിക്കാത്തൊരു വീട് എന്നത് കൃപേഷിന്‍റെ കുടുംബത്തിന്‍റെ ദീര്‍ഘകാലമായുള്ള സ്വപ്നമായിരുന്നു. കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായിരുന്ന കൃപേഷ് പോയതോടെ വീടെന്ന സ്വപ്നം നിറവേറ്റാന്‍ രംഗത്ത് വന്നിരിക്കുന്നത് ഹൈബി ഈടന്‍ എംഎല്‍എയാണ്..

ഹൈബി ഈഡന്‍ എംഎല്‍എ

ഹൈബി ഈഡന്‍ എംഎല്‍എ

കൃപേഷിന്‍റെ മരണത്തിന് പിന്നാലെ കല്യാട്ടെ വീട്ടിലെത്തിയ ഹൈബി ഈഡന്‍ എംഎല്‍എ കൃപേഷിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എയുടെ ഓഫീസില്‍ നിന്നുല്ള ആര്‍ക്കിടെക്റ്റും സംഘവും കഴിഞ്ഞ ദിവസം കല്യാട്ട് എത്തി വീട് നിര്‍മ്മാണത്തിന്‍റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

വീടിന്റെ രൂപരേഖ

വീടിന്റെ രൂപരേഖ

1000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ശുചിമുറികളോട് കൂടി മൂന്ന് കിടപ്പു മുറികളും ഭക്ഷണമുറിയും സ്വീകരണമുറിയും ഉൾപ്പെടെയാണ് വീടിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും ഹൈബി ഈഡന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആർക്കിടെക്ടും സംഘവും

ആർക്കിടെക്ടും സംഘവും

കാസർഗോഡ് കൃപേഷിന്റെ ഭവനം എന്റെ ഓഫീസിൽ നിന്നും ആർക്കിടെക്ടും സംഘവും സന്ദർശിച്ചു.പുതിയ ഭവനം നിർമ്മിക്കുന്നതിനുള്ള സ്ഥലത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചു.

1000 ചതുരശ്ര അടി

1000 ചതുരശ്ര അടി

ബഹു. കെപിസിസി പ്രസിഡന്റ് ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ അവറുകളുടെ അനുമതിയോടെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ.ഡീൻ കുര്യാക്കോസിന്റെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള ഭവനത്തിന്റെ രൂപരേഖ തയ്യാറായി.

50 ദിവസത്തിനുള്ളിൽ

50 ദിവസത്തിനുള്ളിൽ

ശുചി മുറികളോട് കൂടിയ 3 കിടപ്പുമുറികൾ, സ്വീകരണ മുറി, ഭക്ഷണ മുറി മുതലായവ അടങ്ങിയതാണ് രൂപരേഖ. 50 ദിവസത്തിനുള്ളിൽ ഭവന നിർമ്മാണം പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മാർച്ച് 1 ന് ശേഷം

മാർച്ച് 1 ന് ശേഷം

കൃപേഷിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് കുടുംബാംഗങ്ങളുടെ അനുമതി ലഭ്യമായാൽ ഉടൻ നിർമ്മാണം ആരംഭിക്കും. മാർച്ച് 1 ന് ശേഷം ആരംഭിക്കാൻ സാധിക്കും എന്നതാണ് പ്രതീക്ഷ. കൃപേഷിന്റെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന പുതിയ ഭവനത്തിനായി ദിനങ്ങളെണ്ണി നമുക്ക് കാത്തിരിക്കാംമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഹൈബി

സിപിഎമ്മിന്റെ ചോരക്കൊതി

സിപിഎമ്മിന്റെ ചോരക്കൊതി

സിപിഎമ്മിന്റെ ചോരക്കൊതി കവർന്നെടുത്തത് ഒരു കുടുംബത്തിന്റെ അത്താണിയെയാണെന്ന് ഹൈബി ഈഡന്‍ എംഎല്‍എ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ വീട് സന്ദർശിച്ചവർക്ക് കണ്ണുനീരോടെയല്ലാതെ ആ കുടുംബത്തിന്റെ കഥ പറയാൻ കഴിയില്ല.

അവന്റെ കുടുംബം

അവന്റെ കുടുംബം

ഓല മേഞ്ഞ ഒറ്റമുറി വീട്ടിൽ നിന്നാണ് പത്തൊൻപത്കാരനായ കൃപേഷ് ഒരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചത്.

താൻ വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിലാണ് അവന്റെ കുടുംബം തകർത്ത ഈ ദുരന്തം മരണത്തിന്റെ വ്യാപാരികൾ സമ്മാനിച്ചത്.

കോൺഗ്രസുകാരന്റെയും ബാധ്യത

കോൺഗ്രസുകാരന്റെയും ബാധ്യത

ഈ കുടുംബത്തിന്റെ ഉത്തരവാദിത്വം ഇനി ഓരോ കോൺഗ്രസുകാരന്റെയും ബാധ്യതയാണെന്നും കൃപേഷിന്‍റെ വീട് സന്ദര്‍ശിച്ചുകൊണ്ട് ഹൈബി ഈഡന്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം നിയോജക മണ്ഡലത്തിൽ ഞാൻ നടപ്പിലാക്കുന്ന തണൽ ഭവന പദ്ധതിയുമായി സഹകരിക്കുന്ന ഒരു സുഹൃത്ത് കൃപേഷിന്റെ വീട് നിർമ്മിച്ച് നൽകുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.

 സാക്ഷാത്ക്കരിക്കും

സാക്ഷാത്ക്കരിക്കും

കാസർഗോഡ് ഡിസിസി. പ്രസിഡന്റ് ഹക്കീമുമായി ഞാൻ സംസാരിച്ചു. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ കൃപേഷിന്റ സ്ഥാനത്തു നിന്ന് ആ മാതാപിതാക്കൾക്ക് വീടെന്ന സ്വപ്നം ഞങ്ങൾ സാക്ഷാത്ക്കരിക്കുമെന്നും നേരത്തെ തന്നെ എംഎല്‍എ വ്യക്തമാക്കിയിരുന്നു.

English summary
hybi eden say about to construction of kripeshs house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more