കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്നെ തകര്‍ക്കാന്‍ നോക്കേണ്ട: സ്മൃതി ഇറാനി

Google Oneindia Malayalam News

ദില്ലി: അനാവശ്യ വിവാദങ്ങള്‍ കൊണ്ട് തന്നെ തകര്‍ക്കാന്‍ നോക്കേണ്ടെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പൊട്ടിക്കാന്‍ അത്ര എളുപ്പമുള്ള കായ് അല്ല താനെന്നും കഷണങ്ങളാക്കാന്‍ മാത്രം ചെറുതല്ല താനെന്നും സ്മൃതി പറയുന്നു. വിദ്യാഭ്യാസത്തിന്റെ കാവി വല്‍ക്കരണം തുടങ്ങി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോടും താനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളോടും പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി.

കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം കൂടിയാണ് 39 കാരിയായ സ്മൃതി. തനിക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ എല്ലാം കട്ട് ആന്‍ഡ് പേസ്റ്റ് വാര്‍ത്തകളാണ് എന്നാണ് അവര്‍ പറയുന്നത്. വ്യക്തിപരമായ കാര്യങ്ങളാണ് ആരോപണക്കാര്‍ എഴുതുന്നത്. ഇരവാദം കളിക്കാന്‍ താനില്ലെന്നും സ്മൃതി ഉറപ്പിച്ചു പറയുന്നു. താന്‍ ഒരിക്കലും ഇരവാദം കളിച്ചിട്ടില്ല. അതില്‍ താല്‍പര്യവും ഇല്ല.

smritiirani

പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല, എനിക്കങ്ങനെ തോന്നുന്നില്ല എന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. ആര്‍ എസ് എസ് സ്മൃതി ഇറാനിയില്‍ തൃപ്തരല്ല എന്നും സ്മൃതി ഇറാനി ഒതുക്കപ്പെടും എന്നുമുള്ള വാര്‍ത്തകള്‍ അടുത്തിടെയായി പുറത്തുവന്നിരുന്നു. തന്റെ മന്ത്രാലയം ആര്‍ എസ് എസിന് റിപ്പോര്‍ട്ട് കൊടുക്കാറില്ല എന്നും ഒരു ചോദ്യത്തിന് മറുപടിയായി സ്മൃതി ഇറാനി പറഞ്ഞു.

English summary
I am a hard nut to crack," says HRD Minister Smriti Irani who also asserts that she is "too fat" to be cut to size. The 39-year-old minister, who is in the eye of many a controversy including being accused of saffronising education, dismisses sugestions that she was getting "isolated" and that her Ministry reports to RSS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X