ഞാനിപ്പോഴും മുസ്ലീം, ഭര്‍ത്താവ് മതം മാറാന്‍ പറഞ്ഞിട്ടില്ല; പ്രശ്നമുണ്ടാക്കുന്നത് ചിലര്‍ മാത്രമെന്ന് ഖുശ്ബു
ചെന്നൈ: മുസ്ലീമായാണ് താന്‍ ജനിച്ചത് എന്നും ഇപ്പോഴും മതവിശ്വാസി തന്നെയാണ് എന്നും നടിയും ബി ജെ പി നേതാവുമായ ഖുശ്ബു സുന്ദര്‍. ദ വീക്ക് മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു സുന്ദറിന്റെ വെളിപ്പെടുത്തല്‍. അതേസമയം മുസ്ലീമിനെ പോലെ ഹിന്ദുമതവും താന്‍ പിന്തുടരുന്നുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്ലിമായാണ് ഞാന്‍ ജനിച്ചത്. നിറയെ ഹിന്ദുക്കള്‍ വസിക്കുന്ന സ്ഥലത്താണ് താന്‍ വളര്‍ന്നത് എന്നും എന്നാല്‍ പരമ്പരാഗത മുസ്ലിം കുടുംബത്തില്‍പ്പട്ടവള്‍ ആയിരുന്നു താനെന്നും ഖുശ്ബു പറയുന്നു. അതേസമയം വിനായക ചതുര്‍ത്ഥിയും ദീപാവലിയും തങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു എന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

ഗണേശ ഭഗവാനാണ് കൂടുതല്‍ അടുപ്പമുള്ള തന്റെ ഹിന്ദു ദേവന് എന്നും ഞാനദ്ദേഹത്തെ വിഗ്ഗി എന്നാണ് വിളിച്ചിരുന്നത് എന്നും ഖുശ്ബു പറയുന്നു. ഇന്ന് തന്റെ വീട്ടില്‍ ധാരാളം ഗണേശ വിഗ്രഹങ്ങള്‍ ഉണ്ട് എന്നും ഖുശ്ബു പറയുന്നു. അതേസമയം താന്‍ മുസ്ലിം ആചാരങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല എന്നും ഖുശ്ബു വ്യക്തമാക്കി.

മുസ്ലീം മതാഘോഷങ്ങളിലും താന്‍ പങ്കെടുക്കാറുണ്ടെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. ഉമ്മയും താനും കാണുമ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് അസ്സലാമു അലൈകും എന്ന് പറഞ്ഞാണ് എന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ ഒരിക്കലും മുസ്ലിം ആചാരങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല എന്നും എന്നാല്‍ രണ്ടും സഹവര്‍ത്തിത്വത്തോടെ നിലനില്ക്കും എന്നും ഖുശ്ബു പറഞ്ഞു.

എന്റെ കുട്ടികള്‍ പെരുന്നാളും ദീപാവലിയും ഒരേ വീര്യത്തോടെ ആണ് ആഘോഷിക്കുന്നത് എന്നും ഖുശ്ബു പറഞ്ഞു. ഭര്‍ത്താവ് ഒരിക്കലും തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചിട്ടില്ല. സ്വന്തം മതത്തിന് പുറത്തു നിന്ന് വിവാഹം ചെയ്തവര്‍ തങ്ങളുടെ കുടുംബത്തില്‍ വേറെയുമുണ്ട് എന്നും ഖുശ്ബു ചൂണ്ടിക്കാട്ടി. ഈ പങ്കാളികളെ ഒന്നും മതം മാറാന്‍ ആരും നിര്‍ബന്ധിക്കാറില്ല എന്നും ഖുശ്ബു വ്യക്തമാക്കി.
പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍

തന്റെ രണ്ട് സഹോദരങ്ങള്‍ അമുസ്ലിങ്ങളെയാണ് വിവാഹം ചെയ്തത് എന്നും ഒരാള്‍ ഇന്തോനേഷ്യന്‍ ഹിന്ദുവിനെയും മറ്റൊരാള്‍ ക്രിസ്ത്യാനിയെയും ആണ് എന്നും ഖുശ്ബു പറഞ്ഞു. ഭര്‍ത്താവ് റമസാനും പെരുന്നാളും ഒരുപോലെ ആഘോഷിക്കാറുണ്ട് എന്നും ഖുശ്ബു പറഞ്ഞു. അതേസമയം ഹിന്ദുക്കളും മുസ്ലിങ്ങളുമായി ജീവിക്കുന്ന ധാരാളം പേര് രാജ്യത്തുണ്ട് എന്നും ചിലര്‍ മാത്രമാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.
ശരിക്കും ലേഡി ഓഫ് മൂണ്‍ തന്നെ..; കറുപ്പില്‍ തിളങ്ങി അനശ്വര, വൈറല്‍ ചിത്രങ്ങള്‍

മുംബൈയിലെ വെര്‍സോവയില്‍ മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. നഖാത് ഖാന് എന്നായിരുന്നു ആദ്യത്തെ പേര്. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ഖുശ്ബു രണ്ട് വര്‍ഷം മുന്‍പാണ് ബി ജെ പിയിലെത്തിയത്. അടുത്തിടെ ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ ഖുശ്ബു സ്വീകരിച്ച നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടത് മനുഷ്യരാശിക്ക തന്നെ മോശമാണ് എന്നായിരുന്നു ബില്‍ക്കീസ് ബാനു പറഞ്ഞത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications