കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കറന്‍സി വേട്ട; 66 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: കള്ളപ്പണം കണ്ടെത്താനായി ഇന്‍കം ടാക്‌സ് വിഭാഗം നടത്തിയ റെയ്ഡില്‍ 66 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തു. ഹൈദരാബാദില്‍ നടന്ന രണ്ട് വ്യത്യസ്ത റെയ്ഡുകളിലായാണ് 2,000 രൂപയുടെ പുതിയ നോട്ടുകള്‍ അടങ്ങിയ കണക്കില്‍പ്പെടാത്ത നോട്ടുകള്‍ പിടിച്ചെടുത്തതെന്ന് ആദായനികുതി വകുപ്പ് അറയിച്ചു.

ഹിമായന്ത് നഗറിലെ തെലുഗു അക്കാദമിയില്‍ ഐടി വിഭാഗം നടത്തിയ തിരച്ചിലില്‍ 36 ലക്ഷം രൂപയുടെ കറന്‍സിയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്തവയെല്ലാം പുതിയ 2,000 രൂപയുടെ നോട്ടുകളാണ്. ഐടി ഉദ്യോഗസ്ഥരെ കണ്ടതോടെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ ഒരുസംഘം ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും തുക കണ്ടെത്തിയത്.

newnote

തങ്ക്ബുന്ദ് ഏരിയയില്‍ ഒരു ഹോണ്ട ആക്ടീവയില്‍ നിന്നും പോലീസ് 30 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളാണ് പിടികൂടിയത്. പോലീസിനെ കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിടികൂടിയത് പുതിയ നോട്ടുകളാണെന്ന് പോലീസ് പറഞ്ഞു. രണ്ടു കേസുകളിലും ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹൈദരാബാദില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലും വ്യാപകമായ തോതില്‍ കള്ളപ്പണം പിടികൂടിയിരുന്നു. പുതിയ നോട്ടകളാണ് പിടികൂടിയവയില്‍ ഭൂരിപക്ഷവും. ബാങ്ക് ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതാണെന്നാണ് പോലീസിന് ലഭിച്ച സൂചന.

English summary
I-T dept seizes Rs 66 lakh cash in new notes in Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X