കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുവദിച്ചാല്‍ ഞാനൊരു എകെ 47 കയ്യിലെടുക്കും: ഹര്‍ദിക് പട്ടേല്‍

  • By Muralidharan
Google Oneindia Malayalam News

ദില്ലി: സ്വരക്ഷയ്ക്കായി ആയുധം കൈവശം വെക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന് ഹര്‍ദിക് പട്ടേല്‍. സംവരണം ആവശ്യപ്പെട്ട് ഗുജറാത്തിലെ പട്ടേല്‍ സമുദായക്കാര്‍ നടത്തുന്ന സമരങ്ങളുടെ നേതാവാണ് 22 കാരനായ ഹര്‍ദിക് പട്ടേല്‍. സ്ത്രീകളും പിന്നാക്ക സമുദായത്തിലെ ആളുകളും നേരിടുന്ന പ്രശ്‌നങ്ങളെ ചെറുക്കാനായി ആയുധം കൈവശം വെക്കുന്നതില്‍ തെറ്റില്ല.

മഹാത്മാ ഗാന്ധിയെയും സര്‍ദാര്‍ വല്ലഭായി പട്ടേലിനെയും മാത്രമല്ല ഭഗത് സിംഗിനെയും ചന്ദ്ര ശേഖര്‍ ആസാദിനെയും സൃഷ്ടിച്ച മണ്ണാണ് ഇത്. അതുകൊണ്ടുതന്നെ ആയുധങ്ങള്‍ കൈവശം വെക്കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല. സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ എ കെ 47 തോക്ക് കൈവശം വെക്കാന്‍ ഞാന്‍ തയ്യാറാണ് - ഹര്‍ദിക് പട്ടേല്‍ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുന്നതിനിടെ പറഞ്ഞു.

hardik

ഗുജറാത്തില്‍ സമരം നടത്തുന്ന പട്ടീദാര്‍ സമുദായക്കാരില്‍ പലരും സംഘര്‍ഷങ്ങള്‍ക്കിടെ ആയുധം കയ്യിലേന്തി നടക്കുന്നത് ടി വി ചാനലുകളില്‍ വന്നിരുന്നു. ഹര്‍ദിക് പട്ടേലും തോക്കുമായി നില്‍ക്കുന്ന ചിത്രവും ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ആയുധങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പട്ടേല്‍ തുറന്നുപറഞ്ഞത്.

ഹര്‍ദികിന് നരേന്ദ്ര മോദിയുടെ ഗുജറാത്തിന്റെ വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇങ്ങനെയാണ് - ഗുജറാത്തിലെ പണക്കാര്‍ വീണ്ടും പണക്കാരായിക്കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാകുന്നു. ഞാനൊരു ഗ്രാമത്തില്‍ നിന്നും വരുന്ന ആളാണ്. ഗുജറാത്തില്‍ ഞാനൊരു വികസനവും കണ്ടിട്ടില്ല - അഭിമുഖത്തില്‍ പട്ടേല്‍ പറഞ്ഞു.

English summary
Hardik Patel, who is spearheading the Patel quota agitation in Gujarat, is in the national capital to hold talks over his future plan of action. In an interview to a private news channel Aaj Tak, the 22-year-old leader of the upper caste Patidar community, which wants to muscle its way to the quota list, said the government should allow citizens to posses arms for self-defence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X