Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎഎസ് പരിശീലക അമ്പലമണിയില്‍ തൂങ്ങിമരിച്ചനിലയില്‍

കാണ്‍പൂര്‍: രണ്ടുദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ അമ്പലമണിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാണ്‍പൂരിലെ രാമേശ്വര്‍ ധാം ക്ഷേത്രത്തിനുള്ളിലെ അമ്പലമണിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

നവാഗ്ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയെ കാണാതായതായി രണ്ടുദിവസം മുന്‍പ് പരാതി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. നവാബ്ഗഞ്ചിലെ ഒരു ഐഎഎസ് കോച്ചിങ് സെന്ററില്‍ ക്ലാസിനു പോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്നായിരുന്നു പരാതി. പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് അമ്പലത്തിനുള്ളില്‍ മൃതദേഹം കാണപ്പെട്ടത്.

suicide

അമ്പലമണിയില്‍ തൂങ്ങിയ നിലയിലായിരുന്നു പെണ്‍കുട്ടി. എന്നാല്‍, കാലുകള്‍ നിലത്തുമുട്ടുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. മൂക്കില്‍ നിന്നും രക്തംവരുന്നുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് പെണ്‍കുട്ടി എഴുതിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണ് നടന്നതെന്നുമാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായശേഷം പെണ്‍കുട്ടി എവിടെയായിരുന്നു എന്നകാര്യമാണ് പോലീസ് പരിശോധിക്കുന്നത്. മരണത്തിന് പിന്നില്‍ ആരുടെയെങ്കിലും കൈകളുണ്ടെങ്കില്‍ അവരെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+