ഒപിഎസ് ക്യാമ്പ് സജീവം; ശശികലയുടെ ഭാവി നിര്‍ണയിക്കുന്നത് 11 പേര്‍!!! വീണുടയുമോ മോഹങ്ങള്‍???

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: അധികാര വടംവലിയില്‍ ഇപ്പോള്‍ ഇരുപക്ഷവും തുല്യരാണ്. ഭൂരിപക്ഷം തെളിയിക്കാനുള്ള എംഎല്‍എമാര്‍ ഒപ്പമുണ്ടെങ്കിലും ശശികല ക്യാമ്പില്‍ നിന്നും വിശ്വസ്തന്മാര്‍ കൊഴിയുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകസഭാംഗങ്ങളും രാജ്യസഭാഗംങ്ങളും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ വസതി സന്ദര്‍ശിക്കുന്നുണ്ട്.

Sasikala

നിലവില്‍ പനീര്‍ശെല്‍വത്തിന് ഏഴ് എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. അത് പതിനെട്ടായി ഉയര്‍ന്നാല്‍ ശശികലയുടെ മുഖ്യമന്ത്രി മോഹം എന്നേക്കുമായി അവസാനിക്കും. അത് തടയുന്നതിനുള്ള ശക്തമായ പ്രതിരോധത്തിലാണ് ശശികല. എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന കൂവത്തൂരിലെ റിസോര്‍ട്ടിലെത്തിയ ശിശികല എംഎല്‍എമാരെ കണ്ടു. ഇപ്പോള്‍ നടക്കുന്ന വിഷയങ്ങള്‍ താല്‍ക്കാലികമാണെന്നും ആത്യന്തിക വിജയം തനിക്കാണെന്നും ശശികല എംഎല്‍എമാരെ അറിയിച്ചതായാണ് വിവരം. ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എമാരെ അനുനയിപ്പിക്കാനാണ് ശശികലയുടെ നീക്കം. ഇതിനിടെ പനീര്‍ശെല്‍വും കൂവത്തൂരിലെ റിസോര്‍ട്ടിലെത്തി എംഎല്‍എമാരെ കാണുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

O Panneerselvam

ശശികല ക്യാമ്പില്‍ നിന്നും കൂടുതല്‍ പേര്‍ പനീര്‍ശെല്‍വം പക്ഷത്തെത്തി. അഞ്ച് എംപിമാര്‍ ഞായറാഴ്ച പനീര്‍ശെല്‍വത്തെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. വെല്ലൂര്‍ എംപി ബി സെങ്കുത്തവന്‍, തൂത്തുക്കുടി എംപി ജേയസിംഗ് ത്യാഗരാജ് നാട്ടര്‍ജി, വില്ലുപുരം എംപി എസ് രാജേന്ദ്രന്‍, പെരുമ്പാളൂര്‍ എംപി ആര്‍പി മുത്തുരാജ, രാജ്യസഭാ അംഗം ആര്‍ ലക്ഷ്മണന്‍ എന്നിവരാണ് ഒപിഎസിന് പിന്തുണയുമായി എത്തിയത്.

ശനിയാഴ്ച നാല് ലോകസഭാംഗങ്ങള്‍ ഒപിഎസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യസഭാംഗം വി മൈത്രേയനും ഒപിഎസ് ക്യാമ്പിലാണുള്ളത്. നാള്‍ക്ക് നാള്‍ ഒപിഎസിനുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ വര്‍ദ്ധിച്ചുവരികയാണ്. നടന്മാരായാ രാമരാജനും ഭാഗ്യരാജും ഒപിഎസിന് പിന്തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു.

English summary
On Sunday, five MPs met Panneerselvam at his residence and extended support to him. A total of 10 Lok Sabha and Rajya Sabha members have visited the chief minister at his residence here in the last few days.
Please Wait while comments are loading...