• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ പ്രധാനമന്ത്രി പട്ടേല്‍ ആയിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു; അമിത് ഷാ

Google Oneindia Malayalam News

ന്യൂദല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു എങ്കില്‍ രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന മിക്ക പ്രശ്നങ്ങളും നേരിടേണ്ടി വരില്ലായിരുന്നു എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വികസനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കര്‍മയോഗിയും ആയിരുന്നു പട്ടേലെന്നും അമിത് ഷാ അനുസ്മരിച്ചു. എന്നാല്‍ പട്ടേലിന്റെ മഹത്വം ഇകഴ്ത്താനുള്ള ശ്രമങ്ങള്‍ വളരെക്കാലമായി നടന്നിരുന്നു എന്നും അമിത് ഷാ ആരോപിച്ചു.

1

മരണത്തിന് ശേഷം വളരെക്കാലം ഓര്‍മ്മിക്കപ്പെടുന്ന ഒരു മനുഷ്യനെ മാത്രമേ മഹാന്‍ എന്ന് വിളിക്കാന്‍ കഴിയൂ. അത് പട്ടേലായിരുന്നു, എന്നും അമിത് ഷാ അവകാശപ്പെട്ടു. പട്ടേലിനെ അവഗണിക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും എന്നാലും ഇപ്പോഴും എല്ലാ ഇന്ത്യക്കാരന്റെയും മനസ്സില്‍ പട്ടേല്‍ ഉണ്ട് എന്നും അമിത് ഷാ പറഞ്ഞു. പ്രശസ്തി ആഗ്രഹിക്കാത്ത നേതാവായിരുന്നു പട്ടേല്‍.

ആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനിആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനി

2

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയിട്ടും പ്രധാനമന്ത്രി സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചു. അതിനാലാണ് പുതിയ സര്‍ക്കാര്‍ വിവാദങ്ങളില്‍ നിന്ന് മുക്തമായത് എന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥാപിച്ചത് എന്നും അമിത് ഷാ പറഞ്ഞു.

ആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിംആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിം

3

ലക്ഷദ്വീപും ആന്‍ഡമാന്‍ നിക്കോബാറും ജോധ്പൂരും ജുനാഗഡും ഹൈദരാബാദും ഇന്ന് ഇന്ത്യയുടെ ഭാഗമാണ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇതിനെല്ലാം കാരണം പട്ടേലാണ്. അദ്ദേഹമില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ ഭൂപടം ഇന്നത്തെ പോലെ ആകുമായിരുന്നില്ല എന്നും അമിത് ഷാ പറഞ്ഞു. അതേസമയം ഹിന്ദിയ്ക്കൊപ്പം തമിഴ്, ഉറുദു, ബംഗാളി എന്നിവയും പഠിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കണം എന്നും അദ്ദേഹം പറഞ്ഞു.

എല്‍ജെപി പിന്തുണക്കും... ലക്ഷ്യം ആ വോട്ട് ബാങ്ക്; ആര്‍ജെഡി-ജെഡിയു സഖ്യത്തിന് തിരിച്ചടി കൊടുത്ത് ബിജെപിഎല്‍ജെപി പിന്തുണക്കും... ലക്ഷ്യം ആ വോട്ട് ബാങ്ക്; ആര്‍ജെഡി-ജെഡിയു സഖ്യത്തിന് തിരിച്ചടി കൊടുത്ത് ബിജെപി

4

പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ മാത്രമായിരിക്കണമെന്നും സാങ്കേതിക വിദ്യാഭ്യാസം, ഗവേഷണം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാദേശിക ഭാഷകള്‍ ഓപ്ഷനായി നല്‍കണമെന്നുമാണ് മോദി സര്‍ക്കാര്‍ പറയുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഒരു ഭാഷയും അപ്രത്യക്ഷമാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

English summary
if sardar vallabhai patel is the first PM, these problems wouldn't have arisen; Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X