കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎ ജ്വല്ലറി തട്ടിപ്പ്; ഉടമ മന്‍സൂര്‍ ഖാനെതിരെ ഇന്റര്‍പോള്‍ നോട്ടീസ്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഐഎംഎ ജ്വല്ലറി തട്ടിപ്പ് കേസില്‍ ഉടമ മന്‍സൂര്‍ ഖാനെതിരെ ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചു. ബ്ലൂ കോര്‍ണര്‍ നോട്ടീസാണ് ഇറക്കിയിരിക്കുന്നത്. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്. ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം പ്രതി മുങ്ങുകയായിരുന്നു.

Mansoo

500 കോടിയുടെ തട്ടിപ്പാണെന്നാണ് പോലീസ് നിഗമനം. പ്രതി എവിടെയാണുള്ളതെന്ന് അറിയുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും കേസെടുത്തിട്ടുണ്ട്. മന്‍സൂര്‍ ഖാനോട് നേരിട്് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരിക്കുകയാണ്. മന്‍സൂര്‍ ഖാനുമായി ബന്ധമുള്ള കമ്പനി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 25000ത്തിലധികം പരാതികളാണ് ലഭിച്ചിരിക്കുന്നത്.

പ്രതി രണ്ട് ഓഡിയോ സന്ദേശങ്ങള്‍ അയച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്നാണ് ആദ്യ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞതെങ്കില്‍, താന്‍ ജീവനോടെയുണ്ട് എന്നാണ് പുതിയ സന്ദേശത്തില്‍ പറയുന്നത്. എല്ലാ നിക്ഷേപകര്‍ക്കും അവരുടെ പണം തിരിച്ചുകൊടുക്കുമെന്നും ഖാന്‍ വ്യക്തമാക്കുന്നു. 15ന് മുമ്പ് എല്ലാവര്‍ക്കും പണം തിരിച്ചുകൊടുക്കുമെന്ന് ഖാന്‍ പറയുന്നു. എന്നാല്‍ ഏത് മാസം 15നാണ് എന്ന വ്യക്തമാക്കുന്നില്ല. ഇയാള്‍ യുഎഇയിലേക്ക് കടന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

പാസ്വാനെ കാണാനില്ല? കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം, പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണം!!പാസ്വാനെ കാണാനില്ല? കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം, പഞ്ചനക്ഷത്ര ഹോട്ടലിലെ ഭക്ഷണം!!

ഖാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തന രഹിതമാണ്. കമ്പനിയുടെ പ്രധാനികളായ മൂന്ന് പേരെയും ഫോണ്‍ ഓഫാണ്. ബന്ധുക്കളുടെ ഫോണും പ്രവര്‍ത്തിക്കുന്നില്ല. രണ്ടാഴ്ച മുമ്പു വരെ ഖാന്‍ ബെംഗളൂരുവില്‍ തന്നെ ഉണ്ടായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഒരുപക്ഷേ രാജ്യം വിട്ടിരിക്കാം. ഈ സംശയത്തെ തുടര്‍ന്നാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ്.

English summary
IMA Jewels case: Interpol issues blue corner notice against Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X