ഇന്ത്യയില്‍ കൊറോണ ആശങ്കയേറുന്നു; 24 മണിക്കൂറില്‍ 3277 രോഗികള്‍, ആകെ രോഗബാധിതര്‍ 63000 അടുക്കുന്നു
ദില്ലി: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നടപടികള്‍ കര്‍ശനമായി നടക്കുമ്പോഴും ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ 62939 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യയും ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതുവരെ 2109 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത 50 ശതമാനം കേസുകളും രാജ്യത്തെ പ്രമുഖ നഗരങ്ങളായ ദില്ലി, മുംബൈ, പൂനെ, അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു. വിശദാംശങ്ങളിലേക്ക്..

കഴിഞ്ഞ 24 മണിക്കൂര്‍
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3277 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 128 പേരാണ് ഈ മണിക്കൂറില്‍ മരിച്ചത്. നിലവില്‍ 41472 പേരാണ് രാജ്യത്തെ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. എന്നാല്‍ രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുള്ളത് ആശ്വാസം നല്കുന്ന കാര്യമാണ്. 19358 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1511 പേരും കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയവരാണ്.

മഹാരാഷ്ട്ര
രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. സംസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 20220 പേര്‍ക്കാണ് കൊറോണ പോസിറ്റീവായത്. 15649 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ തുടരുന്നത്. 3800 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 779 പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്നലെ മാത്രം സംസ്ഥാനത്ത് 48 പേര്‍ക്കാണ് ജീവന് നഷ്ടമായത്.

ഗുജറാത്ത്
ഗുജറാത്തിലും രോഗം വ്യാപിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. 7796 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 5233 പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. 2091 രോഗമുക്തി നേടി ആശുപത്രിവിട്ടിട്ടുണ്ട്. ഗുജറാത്തില്‍ ആകെ 472 പേര്‍ക്കാണ് ജീവന് നഷ്ടമായത്. അവരില്‍ 23 പേര് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചവരാണ്. വളരെ പെട്ടെന്നാണ് ഗുജറാത്തില്‍ രോഗബാധ പടര്‍ന്നുപിടിച്ചത്.

ദില്ലി
രാജ്യ തലസ്ഥാനത്തും കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 6542 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 4449 പേര് ആശുപത്രിയില്‍ തുടരുകയാണ്. 2020 പേര്‍ക്കാണ് സംസ്ഥാനത്ത് നിന്ന് രോഗം ഭേദമായി ആശുപത്രിവിട്ടത്. ഇന്നലെ മാത്രം 5 പേര് മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 73 ആയി.

കേരളം
കേരളത്തില്‍ ഇന്നലെ രണ്ട് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ചികിത്സയിലുള്ള ഇവര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്നവരാണ്. അതേസമയം ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇടുക്കി ജില്ലയില്‍ ചികിത്സയിലുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. 485 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 17 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications