Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ സ്ഥിതി ഗുരുതരം; 24 മണിക്കൂറിനിടെ 34 മരണവും 909 പുതിയ കേസുകളും, രോഗബാധിതര്‍ 8000 കടന്നു

ദില്ലി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പുരോഗമിക്കുന്നതിനിടെയിലും രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. 24 മണിക്കൂറിനിടെ 909 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇത് കഴിഞ്ഞ ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ കുറവാണ്. കഴിഞ്ഞ ദിവസം 1034 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗം സ്ഥിരീകരിക്കുന്നതിനിടെയിലും പത്ത് ശതമാനം പേര്‍ക്ക് രോഗം ഭേദമാകുന്നത് ഏറെ ആശ്വാസകരമാണ്. നിലവില്‍ 273 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതില്‍ഡ 34 പേര്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചതാണ്. വിശദാംശങ്ങളിലേക്ക്.

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 34 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഈ മണിക്കൂറില്‍ 909 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8356ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 25നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നടപ്പാക്കിയത്.

ചോദ്യ ചിഹ്നമായി മഹാരാഷ്ട്ര

ചോദ്യ ചിഹ്നമായി മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 1761 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 127 പേരാണ് ഇവിടെ നിന്ന് രോഗം ബാധിച്ച് മരിച്ചത്. 208 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30വരെ ലോക്ക് നീട്ടിയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. മഹാരാഷ്ട്രയിലെ ചേരി പ്രദേശമായ ധാരാവി മുനിസിപ്പല്‍ അധികൃതര്‍ നേരത്തെ അടച്ചുപൂട്ടിയിരുന്നു.

1000 കടന്ന് ദില്ലിയും

1000 കടന്ന് ദില്ലിയും


രാജ്യ തലസ്ഥാനമായ ദില്ലിയിലും സ്ഥിതി അതീവ ഗുരുതരമാണ്. ദില്ലിയിലെ രോഗം വ്യാപിച്ചവരുടെ എണ്ണവും 1000 കടന്നു. ഇതുവരെ സംസ്ഥാനത്ത് 1069 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19 പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 25 പേരാണ് രോഗം ബാധിച്ച് മരിച്ചത്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നഗരത്തിലെ ചേരി പ്രദേശങ്ങള്‍ സര്‍ക്കാര്‍ അടച്ചിരുന്നു. ഇവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചിരുന്നു.

8.2 ലക്ഷം കടന്നേനെ

8.2 ലക്ഷം കടന്നേനെ

കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ണായകമായന്ന് ആരോഗ്യമന്ത്രാലയം. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഏപ്രില്‍ 15 ആകുമ്പോഴേക്കും ഇന്ത്യയില്‍ 8.2 ലക്ഷം കൊറോണ രോഗികള്‍ ഉണ്ടാകുമായിരുന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നത്തെ നിലയിലാണെങ്കില്‍ രോഗികളുടെ എണ്ണം 2 ലക്ഷം കടക്കേണ്ടതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ എട്ടായിരത്തിലധികം പേര്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്.

തമിഴ്‌നാട്

തമിഴ്‌നാട്

തമഴ്‌നാട്ടിലും രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗം ബാധിച്ചവരുടെ എണ്ണം ആയിരത്തോടെ അടുക്കുകയാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 969 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ ഏറ്റവുംകൂടുതല്‍ രോഗം ബാധിച്ചത് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയെത്തിയവര്‍ക്കാണ്. ഇതുവരെ 10 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 44 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+