സാനിറ്റൈസര്‍ കഴിച്ച് ആന്ധ്രയില്‍ 9 പേര്‍ മരണപ്പെട്ടു; അന്വേഷണം ആരംഭിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ സാനിറ്റെസര്‍ കഴിച്ച് 9 പേര്‍ മരണപ്പെട്ടു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. ശീതളപാനിയങ്ങള്‍ക്കൊപ്പവും വെള്ളത്തിനൊപ്പവും കലര്‍ത്തിയാണ് ഇവര്‍ സാനിറ്റൈസര്‍ കഴിച്ചതെന്ന് പ്രകാശം ജില്ലാ പൊലീസ് സുപ്രണ്ട് പറഞ്ഞു.
ഒപ്പം സാനിറ്റെസര്‍ മറ്റേതെങ്കിലും വിഷവസ്തുക്കളുമായി കലര്‍ത്തിയിട്ടാണോ കഴിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെല്ലാവരും തന്നെ കഴിഞ്ഞ പത്ത് ദിവസത്തോളമായി സാനിറ്റെസര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇവരുടെ കുടുംബങ്ങള്‍ പറയുന്നു. പൊലീസ് ഈ പ്രദേശങ്ങളില്‍ വിറ്റഴിക്കപ്പെടുന്ന സാനിറ്റൈസറുകള്‍ പരിശോധിച്ച് വരികയാണ്.

കൊവിഡ് വ്യാപിച്ചതോടെ പ്രദേശങ്ങത്തെ മദ്യശാലകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നിയമവിരുദ്ധമായി വാറ്റിയെടുക്കുന്ന ഛാരായത്തിന് പുറമെയാണ് ഇവര്‍ സാനിറ്റൈസറുകള്‍ ഉപയോഗിച്ചത്.
Recommended Video
വ്യാഴാഴ്ച്ച രാത്രിയാണ് ഇത്തരത്തില്‍ രണ്ട് ഭിക്ഷാടകരെ ക്ഷേത്രപരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതില്‍ ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയും മറ്റൊരാള്‍ ദര്‍സിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും വെച്ച് മരണപ്പെടുകയായിരുന്നു.
അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് മൂന്നാമത്തെ വ്യക്തിയെ വ്യാഴാഴ്ച രാത്രി ദര്‍സി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അയാളും മരണപ്പെടുകയായിരുന്നു. ആറ് പേര്‍ ഇന്ന് രാവിലേയും മരണപ്പെടുകയായിരുന്നു. സാനിറ്റൈസര്‍ കഴിച്ച് അസുഖം ബാധിച്ച മറ്റ് രണ്ട് പേര്‍ ഗ്രാമത്തിലെ വീട്ടില്‍ തുടരുകയാണ്.












Click it and Unblock the Notifications