ഞാൻ ദരിദ്രൻ!!! സബ്സിഡി വേണോ ...!!! എങ്കിൽ ഇങ്ങനെ ബോർഡ് വയ്ക്കണം!!!

  • Posted By:
Subscribe to Oneindia Malayalam

ജയ്​പൂർ: രാജസ്ഥാനിൽ സബ്സിഡി ലഭിക്കണമെങ്കിൽ ഞാൻ ദരിദ്രനാണ് എന്ന് എഴുതിയ ബോർഡുകൾ വീടുകളിൽ സ്ഥാപിക്കണമെന്ന് സർക്കാറിന്റെ നിർദേശം. ഭക്ഷ്യധാന്യങ്ങൾ സബ്​സിഡി നിരക്കിൽ ലഭിക്കാനാണ് ഇങ്ങനെയൊരു ബോർഡ്.

വായ്പ എഴുതി തള്ളുന്നത് ഫാഷനായി മാറി!! കർഷകരുടെ കടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് വെങ്കയ്യ നായിഡു!

ആളെ പറ്റിക്കുന്നോ, ജയ് യും അഞ്ജലിയും ശരിക്കും പ്രേമിക്കുന്നുണ്ടോ... സംവിധായകന്റെ മറുപടി

ഞാൻ ദരിദ്രനാണ്​ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ചുള്ള സർക്കാർ റേഷൻ സ്വീകരിക്കുന്നു' എന്നാണ്​ വീടുകളുടെ മുൻ ചുമരിൽ സർക്കാർ പെയ്ൻറ്​ ചെയ്യുന്നത്​. ഈ നടപടി രാജസ്ഥാനിലെ ദൗസ് ജില്ലയിലെ ഒന്നര ലക്ഷത്തിലധികെ വീടുകളിൽ പൂർത്തിയായി കഴിഞ്ഞു.സംസ്ഥാനത്തിലെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

rajastan

സർക്കാരിന്റെ ഈ പ്രവർത്തി മൂലം അപമാനിതരാകുന്നത് രാജസ്ഥാനിലെ പാവപ്പെട്ട ജനങ്ങളാണ്. വീടിനു മുന്നിലൂടെ പോകുന്നവർ സർക്കാരിന്റെ ഈ ബോർഡ് കണ്ട് തങ്ങളെ നോക്കി പരിഹസിക്കുകയാണെന്നു ഗ്രാമീണർ ദേശീയ മാധ്യമങ്ങളോട്​ പറഞ്ഞു. സർക്കാർ മൂന്ന് മാസത്തേക്ക് മൂന്ന് പേരുളള കുടുംബത്തിന് ആകെ നൽകുന്നത് 15 കിലോ ഗോതമ്പാണ്. അതിനു വേണ്ടിയാണ് സർക്കാർ തങ്ങളെ ദരിദ്രരായി പരിഹസിക്കുന്നതെന്ന് ഗ്രാമസികൾ പറയുന്നു.

English summary
In an apparent case of class profiling, the Vasundhara Raje government in Rajasthan has started painting “I am poor” or “I am extremely poor” outside the houses of BPL families as a condition to avail subsidised food grains.
Please Wait while comments are loading...