Get Updates
Get notified of breaking news, exclusive insights, and must-see stories!

1962ലെ ഇന്ത്യയല്ല 2017ല്‍:പ്രകോപനത്തിന് അരുണ്‍ ജെയ്റ്റ്ലിയുടെ കിടിലന്‍ മറുപടി,ഭൂട്ടാനും ഉറച്ചുതന്നെ

1962ലെ ഇന്ത്യാ- ചൈന യുദ്ധത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ചൈന

ദില്ലി: അതിര്‍ത്തി തര്‍ക്കത്തിനിടെ ചൈനയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. 1962 ലെ ഇന്ത്യയല്ല 2017 ലേതെന്നാണ് പ്രതിരോധ മന്ത്രിയുടെ ചുമതലയുള്ള അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിലേറ്റ തിരിച്ചടി ഓര്‍മിപ്പിച്ചുകൊണ്ട് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രംഗത്തെത്തിയതിന് പിന്നാലെയാണ് ദില്ലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ജെയ്റ്റ്ലിയുടെ പ്രതികരണം.

യുദ്ധത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് ഇന്ത്യ പഠിക്കണമെന്നും യുദ്ധത്തിന് വേണ്ടി ആക്രോശിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ചൈന മുന്നോട്ടുവയ്ക്കുന്ന ആവശ്യം. സിക്കിമില്‍ അതിര്‍ത്തി പ്രശ്നത്തിന്‍റെ പേരിലുള്ള സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ തര്‍ക്ക പ്രദേശത്തുനിന്ന് പിന്‍വലിക്കണമെന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മുന്നറിയിപ്പ് നല്‍കുന്നു.

jaitley

സിക്കിമില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനെയാണ് ചൈനീസ് സൈനിക വക്താവ് ഇന്ത്യന്‍ സൈന്യത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 1962 ലെ സാഹചര്യത്തെക്കുറിച്ചാണ് ചൈന സംസാരിക്കുന്നതെങ്കില്‍ അന്നത്തെ ഇന്ത്യയല്ല ഇന്നത്തേതെന്നാണ് ഓര്‍മിപ്പെടുത്താനുള്ളതെന്നുമായിരുന്നു ജയ്റ്റ്ലി വ്യക്തമാക്കിയത്.

ചൈനയുടെ റോഡ് നിര്‍മാണത്തിനെതിരെ ആദ്യം രംഗത്തെത്തിയത് ഇന്ത്യയായിരുന്നുവെങ്കിലും ചൈനയുടെ റോഡ് നിര്‍മാണം തങ്ങളുടെ ഭൂമിയിലാണെന്നും അത് തെറ്റായ നടപടിയാണെന്നുമായിരുന്നു ഭൂട്ടാന്‍ ചൈനയ്ക്കെതിരെ ഉന്നയിച്ച വാദം. ചൈന റോഡ് നിര്‍മിക്കുന്നത് ചൈനയോട് ചേര്‍ന്നുള്ള ഭൂട്ടാന്‍റെ ഭാഗത്താണെന്നും ഈ പ്രദേശത്ത് സുരക്ഷയൊരുക്കുന്നതിനുള്ള നീക്കങ്ങള്‍ ഇന്ത്യയും ഭൂട്ടാനും ഒരുക്കിയിട്ടുണ്ടെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു.

ജനറല്‍ ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണെന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വക്താവ് വു ഷിയാനാണ് ഇന്ത്യയ്ക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യന്‍ സൈനിക മേധാവി 1962ലെ ഇന്ത്യ- ചൈനാ യുദ്ധത്തില്‍ നിന്നേറ്റ തിരിച്ചടിയില്‍ നിന്ന് പാഠം പഠിക്കുമെന്നാണ് കരുതുന്നതെന്നും ചൈനീസ് സൈനിക വക്താവ് ചൂണ്ടിക്കാണിക്കുന്നു. സിക്കിമിലെ സൈനിക ആസ്ഥാനം സന്ദര്‍ശിച്ച് ദില്ലിയിലേയ്ക്ക് മടങ്ങിയ റാവത്ത് 17 മൗണെയ്ന്‍ സെക്ടറില്‍ 3000 സൈനികരെ വിന്യസിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+