കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ സാന്നിധ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ചെറിയ ചാറ്റല്‍ മഴയില്‍ നനഞ്ഞ് ചരിത്രത്തില്‍ രേഖപ്പെടുത്തി ഇന്ത്യയുടെ 66-ാമത് റിപ്പബ്ലിക് ദിനാഘോഷം. ചരിത്രത്തില്‍ ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റ് അതിഥിയായെത്തിയ റിപ്പബ്ലിക് ദിനാഘോഷം കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നടക്കുന്നത്.

Modi Obama Jan 26

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദേശീയ പതാക ഉയര്‍ത്തി. പരമോന്നത സൈനിക ബഹുമതിയായ കീര്‍ത്തി ചക്ര മരണാനന്തര ബഹുമതിയായി മേജര്‍ മുകുന്ദ് വരദരാജനും നായിക് നീരജ് കുമാര്‍ സിങിനും സമര്‍പ്പിച്ചു. ഇവരുടെ വിധവമാരാണ് ബഹുമതി ഏറ്റുവാങ്ങിയത്.

രാവിലെ 10 മണിക്ക് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും രാജ് പഥില്‍ എത്തി. പ്രസിഡന്‍ഷ്യല്‍ വാഹനത്തിലെത്തിയ ഒബാമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. വിശിഷ്ടാതിഥികള്‍ക്കായി പ്രത്യേകം നിര്‍മിച്ച വേദിയിലിരുന്നാണ് ഒബാമ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിച്ചത്.

വിവിധ സൈനിക വിഭാഗങ്ങളുടെ സല്യൂട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സ്വീകരിച്ചു. സ്ത്രീശക്തിയെ പ്രതിനിധീകരിക്കുന്ന 'നാരീശക്തി' പരേഡ് ആയിരുന്നു ഇത്തവണത്തെ റിപ്ലബ്ലിക് ദിന പരേഡിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. രാജ്യത്തിന്റെ സൈനിക ശക്തി വെളിവാക്കി ആയുധ പ്രദര്‍ശനവും നടന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക തനിമ പ്രകടമാക്കുന്ന നിശ്ചല ദൃശ്യങ്ങളുടെ പ്രദര്‍ശനം തുടരുകയാണ്.

English summary
India celebrates Republic Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X