കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന സംഘർഷം; 4 ഇന്ത്യൻ സൈനികർ ഗുരുതരാവസ്ഥയിൽ! കൂടുതൽ വിവരങ്ങൾ പുറത്ത്

  • By Desk
Google Oneindia Malayalam News

ദില്ലി; കഴിഞ്ഞ ദിവസം അതിർത്തിയിൽ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ നാല് ഇന്ത്യൻ സൈനികരുടെ സ്ഥിതി അതീവഗുരുതരമെന്ന് റിപ്പോർട്ട്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായി നേരത്തേ സൈന്യം സ്ഥിരീകരിച്ചിരുന്നു. അതേസമയം ചൈനീസ് കമാന്റിങ്ങ് ഓഫീസർ ഉൾപ്പെടെ ചൈനയുടെ 43 സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

അതിർത്തിയിൽ വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്നും കായികമായ ഏറ്റുമുട്ടലാണ് നടന്നതെന്നും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഏജൻസി ഫ്രാൻസ് പ്രസ് റിപ്പോർട്ട് ചെയ്തു. കല്ലും വടികളും ഉപയോഗിച്ചുള്ള ശാരീരിക ആക്രമണങ്ങളാണ് നടന്നത്. ഒരു മണിക്കൂറോളമാണ് ഏറ്റുമുട്ടൽ തുടർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനീസ് സൈനികർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ചൈന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

indo-china-clash1

Recommended Video

cmsvideo
India-China Face-off: Opposition Questions PM Modi's Silence | Oneindia Malayalam

അതിനിടെ അതിർത്തിയിലെ ഏറ്റുമുട്ടലിന് പിന്നാലെ ചില ഇന്ത്യൻ സൈനികരെ കാണാനില്ലെന്നും ഇവർ ചൈനീസ് കസ്റ്റഡിയിൽ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതിനാൽ മരണ സംഖ്യ ഉയർന്നേക്കാനുള്ള സാധ്യതയും ഉണ്ട്. അതേസമയം കസ്റ്റഡിയിൽ ഉള്ളവരെ തിരികെ കൊണ്ടുവരാൻ സൈനിക-നയതന്ത്ര തലത്തിലുള്ള ഇടപെടലുകൾ തുടങ്ങിയതായും റിപ്പോർട്ടുണ്ട്.

അതിനിടെ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധ കരുതൽ ശേഖരം വർധിപ്പിക്കാൻ സൈന്യത്തിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി.മലാക്ക സ്ട്രെയ്റ്റിനു (മലേഷ്യയ്ക്കും ഇന്തൊനീഷ്യൻ ദ്വീപായ സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക്) സമീപം യുദ്ധക്കപ്പലുകൾ വിന്യസിക്കാൻ നാവിക സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് മേഖലകളിൽ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

അതേസമയം അതിർത്തിയിൽ കൂടുതൽ സംഘർഷങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം, സ്ഥിതി ശാന്തവും നിയന്ത്രണവിധേയവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ജിയാൻ.
പ്രകോപനപരാമയ നടപടികളിൽ നിന്ന് ഇന്ത്യ പിന്നോട്ട് പോകണമെന്ന് ചൈന. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ചൈന വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണ് അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടത്. രാവിലെ 3 സൈനികർ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഒരു കേണൽ അടക്കം മൂന്ന് ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം സംഘർഷം സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിർത്തിയിൽ നടന്നത്, 20 ഇന്ത്യൻ സൈനികരുടെ മൃതദേഹം ചൈന വിട്ട് നൽകിയത് എന്തുകൊണ്ട്, മേജർ രവി പറയുന്നുഅതിർത്തിയിൽ നടന്നത്, 20 ഇന്ത്യൻ സൈനികരുടെ മൃതദേഹം ചൈന വിട്ട് നൽകിയത് എന്തുകൊണ്ട്, മേജർ രവി പറയുന്നു

English summary
india -china tension; 4 indian soldiers health critical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X