കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇന്നലെ; ആശങ്ക; ലോക്ക്ഡൗണ്‍ തുടരുമോ?

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് രോഗികളുടെ ഏറ്റവും ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 4213 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 97 പേര്‍ മരണപ്പെടുകയും ചെയ്തു. ഇത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 67152 ആയി. 2206 പേരാണ് രാജ്യത്ത് മരണപ്പെത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയെ ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു കൊറോണ വൈറസ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം ഭേദമാവുന്നവരുടെ നിരക്കും 30 ശതമാനമായി വര്‍ധിച്ചു.

lockdown

കൊറോണ വൈറസ് രോഗം അറുപതിനായിരത്തിലെത്തി നില്‍ക്കുമ്പോഴും മരണസംഖ്യ 2000 ത്തില്‍ നില്‍ക്കുന്നത് ഇന്ത്യ രോഗത്തില്‍ നിന്നും വളരെ പെട്ടെന്ന് തന്നെ രോഗമുക്തി നേടുന്നുവെന്നതിന്റെ തെളിവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗികളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ 22171 പേര്‍ക്കാണ് ഇതുവരേയും രോഗം ബാധിച്ചത്. ഞായറാഴ്ച്ച മാത്രം 1287 പേര്‍ക്കാണ് പുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ ഭൂരിഭാഗം കേസുകളും മുംബൈയിലാണ്. 13739 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 508 പേര്‍ മുംബൈയില്‍ മാത്രം മരണപ്പെടുകയും ചെയ്തു. 832 പേരാണ് സംസ്ഥാനത്തെ ആകെ മരണസംഖ്യ.

രാജ്യത്ത് പാസഞ്ചര്‍ ട്രെയിനുകളും സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്. മെയ് 12 മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ആദ്യഘട്ടിത്തില്‍ 15 പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകളാണ് പുനരാരംഭിക്കുന്നത്. എല്ലാ സര്‍വ്വീസുകളും ദില്ലിയില്‍ നിന്നുമാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് സര്‍വ്വീസ് നടത്തുക. ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം. ചൊവ്വാഴ്ച്ച വൈകിട്ട് 4 മണി മുതല്‍ ബുക്കിംഗ് ആരംഭിക്കും. യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്.

Recommended Video

cmsvideo
MB Rajesh compares Gujarat Model with Kerala Model

അതേസമയം രാജ്യത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വളിച്ചു ചേര്‍ത്ത് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ലോക്ക് ഡൗണ്‍ നീട്ടല്‍, ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ഇതിന്റെ ഭാഗമായാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനം. എന്നാല്‍ രോഗ വ്യാപനത്തിന്റെ അവസ്ഥ ഗുരുതരമാണെന്നും ലോക്ക് ഡൗണ്‍ ഈ മാസം 31 വരെ നീട്ടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
India Recorded A biggest Single day Jump in the Number of Covid-19 patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X