ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്ത് സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത്; മറികടന്നത് ബ്രിട്ടനെ
മുംബൈ: ബ്രിട്ടന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യയുടെ കുതിപ്പ്. ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. 2021 ലെ അവസാന മൂന്ന് മാസങ്ങളില്‍ ഇന്ത്യ യു കെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി.
യു എസ് ഡോളറിനെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലില്‍ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ എം എഫ് ) ജി ഡി പി കണക്കുകള്‍ പ്രകാരം ഇന്ത്യ ആദ്യ പാദത്തില്‍ ലീഡ് ഉയര്‍ത്തി. അന്താരാഷ്ട്ര റാങ്കിംഗില്‍ യു കെയുടെ ഇടിവ് പുതിയ പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകും.

നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പവും 2024 വരെ നീണ്ടുനില്‍ക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ വര്‍ധിച്ച് വരുന്ന അപകട സാധ്യതകളും നേരിടുകയാണ് ബ്രിട്ടണ്‍.
ബ്രിട്ടന്റെ സാമ്പത്തിക മേഖല ഏതാനും നാളുകളായി അനിശ്ചിതത്വത്തിലാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ തിങ്കളാഴ്ച ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനിരിക്കെയാണ് സമ്പദ് വ്യവയിലെ സ്ഥാന ചലനം എന്നതും ശ്രദ്ധേയമാണ്.
അതേസമയം ഇതിനു വിപരീതമായി, ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കുന്നു. ഈ പാദത്തില്‍ ഇന്ത്യന്‍ സ്റ്റോക്കുകളില്‍ വലിയ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്.
കരിക്കോ ഫിറോസോ എം4 ടെക്കോ? യുട്യൂബില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സ് ആര്‍ക്ക്
എം എസ്സി ഐ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്‌സില്‍ ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്താണ്. മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലുപ്പം പണത്തിന്റെ അടിസ്ഥാനത്തില്‍ 854.7 ബില്യണ്‍ ഡോളറാണ്. അതേസമയം യുകെയുടേത് 816 ബില്യണ്‍ ഡോളറായിരുന്നു.
ഒരേ പൊളി... പുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; കൂടെ കൂടെ ചെറുപ്പമാകുകയാണല്ലോ
ഈ വര്‍ഷം ഇന്ത്യന്‍ കറന്‍സിയ്ക്കെതിരെ പൗണ്ടിന്റെ മൂല്യം 8% ഇടിഞ്ഞതോടെ ഡോളറിന്റെ മൂല്യം കുറഞ്ഞു. ഒരു ദശാബ്ദം മുമ്പ്, ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യ 11-ാം സ്ഥാനത്തായിരുന്നു. യു കെ അഞ്ചാം സ്ഥാനത്തായിരുന്നു.












Click it and Unblock the Notifications