കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ പാടില്ല

  • By Soorya Chandran
Google Oneindia Malayalam News

Italian Marines
ദില്ലി: കേരളതീരത്ത് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് യൂറോപ്യന്‍ യൂണിയന്റെ ആവശ്യം. കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണം എന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്നുണ്ട്.

ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഇറ്റലിക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ ഭീഷണിയും മുഴക്കുന്നു. പ്രശ്‌നം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ റദ്ദാക്കുമെന്നാണ് ഭീഷണി.

അന്താരാഷ്ട്ര കടല്‍ നിയമങ്ങള്‍ക്കനുസരിച്ചായിരിക്കണം നടപടികള്‍. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെ ബാധിക്കാത്ത രീതിയില്‍ വേണം കേസ് മുന്നോട്ട് കൊണ്ടുപോകാനെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്നു.

ഇറ്റാലിയന്‍ നാവികരായ സല്‍വാറ്റോര്‍ ജിറോണിയും മാസ്സിമിലാനോ ലാത്തോറിയും ആണ് കേസിലെ പ്രതികള്‍. ഇരുവരും ഇപ്പോള്‍ ദില്ലിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് ഉള്ളത്.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ നേരത്തെ ഇറ്റലിക്ക് ഉറപ്പ് കൊടുത്തിരുന്നു. എന്നാല്‍ വധശിക്ഷ ചുമത്താവുന്ന കുറ്റങ്ങളാണ് എന്‍ഐഎ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ വിദേശ കാര്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയും തമ്മില്‍ അഭിപ്രായ ഭിന്നത ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ നാവികരെ സുരക്ഷിതമായി ഇറ്റലിയിലേക്ക് തിരിച്ചുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഇറ്റലിയില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധ സമരമാണ് കഴിഞ്ഞ ദിവസം നടത്തിയത്. നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ച് വന്നതിന്റെ പേരില്‍ രാജിവച്ച മുന്‍ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയും സമരത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

English summary
India should not give death sentence to Italian Sailors, says European Union.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X