മോദിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായി: ഗ്രേറ്റ് ഏഷ്യന്‍ ഹൈവേ തയ്യാര്‍!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നാണ് സാര്‍ക്ക് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഏഷ്യന്‍ ഹൈവേ. 32 ഏഷ്യന്‍ രാജ്യങ്ങളാണ് ഏഷ്യന്‍ ഹൈവേ വഴി കണക്ടഡ് ആകുന്നത്. ഇതില്‍ ഇന്ത്യയെ മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡുമായി ബന്ധിപ്പിക്കുന്ന പാതയാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന് സമാനമായി സാര്‍ക്ക് രാജ്യങ്ങളുടെ കൂട്ടായ്മയാണ് മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഓരോ വിദേശ രാജ്യങ്ങള്‍ സഞ്ചരിക്കുമ്പോഴും ഇതിന് ഊന്നല്‍ നല്‍കിയാണ് മോദി പ്രവര്‍ത്തിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുകയും വ്യാപാരം വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഏഷ്യന്‍ ഹൈവേയ്ക്ക് ഉണ്ട്.

ഏഷ്യന്‍ ഹൈവേയുടെ മ്യാവാഡി - തിംഗാന്‍ ന്യേനോങ് - കാവ്കരീക് സെക്ഷനാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ഇന്ത്യയെയും തായ്‌ലന്‍ഡിനെയും ബന്ധിപ്പിക്കുന്ന പാതയുടെ പ്രധാന ഭാഗമാണിത്. 26.5 കിലോമീറ്റര്‍ നീളമുള്ള ഈ സെക്ഷന്‍ പൂര്‍ത്തിയാകുന്നതോടെ രണ്ടേകാല്‍ മണിക്കൂറോളം സമയമാണ് ലാഭിക്കാന്‍ പറ്റുക.
യു പി എ സര്‍ക്കാരിന്റെ കാലത്ത് 2012 ലാണ് ഈ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഇന്ത്യയിലെ മോറയില്‍ നിന്നും തായ്‌ലന്‍ഡിലെ മേസോട്ട് വരെയാണ് പാത. ഇംഫാല്‍, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളെ തൊട്ടുകൊണ്ട് ഇന്ത്യയ്ക്കും തായ്‌ലന്‍ഡിനും ഇടയില്‍ ബസ് സര്‍വ്വീസ് ആരംഭിച്ചേക്കുമെന്ന സൂചനകളുമുണ്ട്.












Click it and Unblock the Notifications