Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചലിൽ കനത്ത പോരാട്ടം; കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം, ആം ആദ്മി നിലം തൊടില്ല

ദില്ലി: ഹിമാചലിൽ ബി ജെ പിയും കോൺഗ്രസും തമ്മിൽ കനത്ത പോരാട്ടം പ്രവചിച്ച് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ സർവ്വേ ഫലം. അതേസമയം കോൺഗ്രസിനാണ് സർവ്വേയിൽ നേരിയ മുൻതൂക്കം. 30 മുതൽ 40 വരെ സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. ബി ജെ പി സീറ്റുകൾ കുത്തനെ കുറയുമെന്നും സർവ്വേ പറയുന്നു. 24 മുതൽ 32 വരെ സീറ്റുകളാണ് പ്രവചനം. കന്നി പോരാട്ടത്തിനിറങ്ങിയ ആം ആദ്മി സംപൂജ്യരാകുമെന്നും സർവ്വേ പറയുന്നു. 68 അംഗ നിയമസഭ സഭയിൽ 35 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

കോൺഗ്രസ് ബി ജെ പി വോട്ട് വിഹിതം


കോൺഗ്രസ് 44 ശതമാനം വോട്ട് വിഹിതം ലഭിക്കും. ബി ജെ പിക്ക് 42 ശതമാനം ആം ആദ്മിക്ക് 2 ശതമാനം മറ്റ് പാർട്ടിക്ക് 12 ശതമാനം എന്നിങ്ങനെയാണ് പ്രവചനം.
ബി ജെ പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് റിപബ്ലിക്ക് ടിവി പി -മാർക്ക് സർവ്വേയും പ്രവചക്കുന്നത്. സർവ്വേ പ്രകാരം ബി ജെപി ക്ക് 34 മുതൽ 39 സീറ്റുകൾ വരെയാണ് ലഭിക്കും. കോൺഗ്രസിന് 28 മുതൽ 33 സീറ്റുകൾ വരേയും പ്രവചിക്കുന്നു. അതേസമയം ആം ആദ്മി അക്കൗണ്ട് തുറക്കുമെന്നും സർവ്വേ പറയുന്നു. ഒരു സീറ്റാണ് ആം ആദ്മിക്ക് ഇവിടെ പ്രവചിക്കുന്നത്.

ആം ആദ്മി ചലനങ്ങൾ ഉണ്ടാക്കില്ല


ടൈംസ് നൗ-ഇ ടി ജി എക്സിറ്റ് പോൾ 34 മുതൽ 42 സീറ്റുകളാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. കോൺഗ്രസിന് 24 മുതൽ 32 വരെ സീറ്റുകൾ ലഭിക്കും. ആം ആദ്മിക്ക് യാതൊരു ചലനങ്ങളും ഉണ്ടാക്കാൻ സാധിക്കില്ലെന്നും സർവ്വേ വ്യക്തമാക്കുന്നു.

32 മുതൽ 34 വരെ സീറ്റുകളാണ് ജൻ കി ബാത്ത് സർവ്വേ പ്രവചനം. 27 മുതൽ 34 സീറ്റ് കോൺഗ്രസിനും പ്രവചിക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് ബി ജെ പി തൂത്തുവാരുമെന്നാണ് ഇ ടി ജി-ടി എൻ എൻ എക്സിറ്റ് പോൾ പറയുന്നത്. അതേസമയം ബി ജെ പിയുടെ സീറ്റുകൾ കുത്തനെ കുറുയും. 38 സീറ്റുകളാണ് ബി ജെ പിക്ക് ലഭിക്കുക. കോൺഗ്രസിന് 28 സീറ്റുകളും സർവ്വേ പറയുന്നു.

2017 ൽ നേടിയ സീറ്റുകൾ


2017 ൽ 44 സീറ്റ് നേടിയായിരുന്നു കഴിഞ്ഞ തവണ ബി ജെ പി അധികാരത്തിലേറിയത്. ഇത്തവണ സംസ്ഥാനത്തെ പതിവുകൾ തിരുത്തി കുറിക്കുമെന്നും അധികാര തുടർച്ച നേടുമെന്നുമാണ് ബി ജെ പി അവകാശവാദം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 22 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+