പ്രകോപിപ്പിച്ചാല്‍ ഇനിയും തിരിച്ചടിക്കുമെന്ന് ഇന്ത്യ... പാകിസ്താന് ശക്തമായ താക്കീത്

Subscribe to Oneindia Malayalam

ദില്ലി: പാകിസ്താന്‍ പ്രകോപനങ്ങള്‍ തുടരുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ എകെ ഭട്ട് ആണ് പാകിസ്താന്‍ ഡിജിഎംഒയ്ക്ക് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

ഹാദിയ വീട്ടുതടങ്കലില്‍ അല്ല, ഭര്‍ത്താവിനെ അംഗീകരിക്കില്ല; ഷെഫിന്‍ തീവ്രവാദ ബന്ധമുള്ളവനെന്ന് അശോകന്‍

നിയന്ത്രണ രേഖയില്‍ ഇന്ത്യ പ്രകോപനമില്ലാതെ വെടിനിര്‍ത്തൽ ലംഘിക്കുന്നു എന്നതാണ് പാകിസ്താന്റെ ഇപ്പോഴത്തെ ആരോപണം. ഇതും എകെ ഭട്ട് നിഷേധിച്ചു.

Border

ഹോട്ട് ലൈനിലൂടെ ആയിരുന്നു ഇരുരാജ്യങ്ങളുടേയും മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ സംസാരിച്ചത്. പാകിസ്താന്റെ താത്പര്യ പ്രകാരം ആയിരുന്നു ഈ ചര്‍ച്ച.

ഓടും ചാണ്ടി, ചാടും ചാണ്ടി... വെള്ളം കണ്ടാൽ നികത്തും ചാണ്ടി!!! തോമസ് ചാണ്ടിയ്ക്ക് കായല്‍ പൊങ്കാല

പ്രകോപനങ്ങള്‍ക്ക് മറുപടിയായി മാത്രമാണ് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുന്നത് എന്നായിരുന്നു എകെ ഭട്ടിന്റെ മറുപടി. അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറ്റത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പാക് സൈനിക ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സമാധാനം കാത്തുസൂക്ഷിക്കാനാണ് ഇന്ത്യന്‍ സൈന്യം ശ്രമം നടത്തുന്നത് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യം പ്രൊഫഷണല്‍ ആയാണ് പെരുമാറുന്നത് എന്നും സാധാരണക്കാരെ ലക്ഷ്യം വക്കാറില്ലെന്നും ഡിജിഎംഒ വ്യക്തമാക്കി. എന്നാല്‍ പാകിസ്താന്‍ സാധാരണ ജനങ്ങളെ ഉപയോഗിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നും അദ്ദേഹം ആക്ഷേപിച്ചു.

English summary
The Director General of Military Operations (DGMO) of India Lt Gen AK Bhatt on Monday warned his Pakistani counterpart Major Gen Sahir Shamshad Mirza that the Indian Army would continue to retaliate to "provocative acts of aggression" from its neighbour.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്