ഉക്രൈനില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാവില്ല; കേന്ദ്രം സുപ്രീംകോടതിയില്‍
ന്യൂദല്‍ഹി: ഉക്രൈന്- റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കല്‍ ബിരുദ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഇവിടുത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഏതെങ്കിലും ഇന്ത്യന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കോ സര്‍വ്വകലാശാലകളിലേക്കോ മാറ്റാനോ താമസിപ്പിക്കാനോ ദേശീയ മെഡിക്കല്‍ കമ്മീഷന് (എന്‍ എം സി) ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

അതത് വിദേശ മെഡിക്കല്‍ കോളേജുകളിലെ/സര്‍വകലാശാലകളിലെ ഒന്നാം വര്‍ഷ മുതല്‍ നാലാം വര്‍ഷ വരെ ബാച്ചുകളിലെ ബിരുദ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, പ്രാഥമികമായി അതാത് സെമസ്റ്ററുകളില്‍ ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലാണ് സര്‍ക്കാര്‍ പ്രതികരണം.

'ഇത്തരം വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്റ്റ്, 1956 അല്ലെങ്കില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ആക്റ്റ്, 2019, കൂടാതെ ഏതെങ്കിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതിനോ മാറ്റുന്നതിനോ ഉള്ള ചട്ടങ്ങള്‍ക്ക് കീഴിലും അത്തരം വ്യവസ്ഥകളൊന്നുമില്ല, സര്‍ക്കാര്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികളെ സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഉക്രൈനില്‍ എം ബി ബി എസ് കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ എന്‍എംസി വിദേശകാര്യ മന്ത്രാലയവുമായി (എംഇഎ) കൂടിയാലോചിച്ച് 2022 സെപ്റ്റംബര്‍ 6 ന് ഒരു പൊതു അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരമുള്ള നടപടികള്‍ തങ്ങള്‍ ചെയ്യും എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളില്‍ അവരുടെ ശേഷിക്കുന്ന കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നത് അംഗീകരിക്കും. അവരുടെ ശേഷിക്കുന്ന കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ശേഷം, സര്‍ട്ടിഫിക്കറ്റ് ഉക്രൈനിലെ മാതൃ സ്ഥാപനങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ പറഞ്ഞു. ആഗോളതലത്തില്‍ വിവിധ വിദേശ രാജ്യങ്ങളിലെ ദുരിതബാധിതരായ വിദേശ വിദ്യാര്‍ത്ഥികളെ താത്കാലികമായി മാറ്റിപ്പാര്‍പ്പിക്കുന്ന അക്കാദമിക് മൊബിലിറ്റി പ്രോഗ്രാമിനോട് എതിര്‍പ്പില്ല.

എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ അതത് ഉക്രേനിയന്‍ മെഡിക്കല്‍ സര്‍വ്വകലാശാലകളില്‍ അക്കാദമിക് മൊബിലിറ്റി പ്രോഗ്രാമിന് കീഴില്‍ അപേക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍, അത്തരം സര്‍വ്വകലാശാലകള്‍ 2022-23 അധ്യയന വര്‍ഷത്തിലെ ആദ്യ സെമസ്റ്ററില്‍ അക്കാദമിക് മൊബിലിറ്റിക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതായി സര്‍ക്കാര്‍ പറഞ്ഞു.

സെപ്തംബര്‍ 6 ലെ പൊതു അറിയിപ്പില്‍, 'ആഗോള മൊബിലിറ്റി' എന്ന പ്രയോഗം ഈ വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ കോളേജുകളില്‍/യൂണിവേഴ്സിറ്റികളില്‍ ഉള്‍ക്കൊള്ളും എന്ന് അര്ത്ഥമാക്കാന് കഴിയില്ല. കാരണം ഇന്ത്യയിലെ നിലവിലുള്ള നിയന്ത്രണങ്ങള്‍ വിദേശ സര്‍വകലാശാലകളില്‍ നിന്ന് ഇന്ത്യയിലേക്ക് വിദ്യാര്‍ത്ഥികളെ കുടിയേറുന്നത് അനുവദിക്കുന്നില്ല..

നീറ്റ് പരീക്ഷയിലെ മോശം മെറിറ്റുള്ളവരില് പലരുമാണ് വിദേശ രാജ്യങ്ങളിലേക്ക് പോയത്. മോശം മെറിറ്റുള്ള ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ പ്രീമിയര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം അനുവദിച്ചാല്‍, ഈ കോളേജുകളില്‍ സീറ്റ് ലഭിക്കാത്തവരും പ്രവേശനം നേടിയവരുമായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നിരവധി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വെള്ളിയാഴ്ച കേസ് പരിഗണിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ താമസവുമായി ബന്ധപ്പെട്ട നയമോ നിലപാടോ എന്താണെന്ന് രേഖപ്പെടുത്താന്‍ സുപ്രീം കോടതി നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications