കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ ഇന്ത്യന്‍ വംശജനെ വെടിവെച്ച് കൊന്ന സംഭവം; അമേരിക്ക പ്രതികരിക്കണമെന്ന് വെങ്കയ്യ നായിഡു

വംശീയ വിദ്വേഷത്തിന്റെ ഫലമായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അപമാനകരമാണ്. കേന്ദ്ര മന്ത്രി എന്ന നിലയില്‍ ഈ സംഭവത്തെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ എഞ്ചിനീയര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അമേരിക്കന്‍ പ്രസിഡന്റും ജനങ്ങളും ഈ സംഭവത്തില്‍ അപലപിക്കണം. ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്ന വിധത്തില്‍ ശക്തമായ സന്ദേശം നല്‍കണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

വംശീയ വിദ്വേഷത്തിന്റെ ഫലമായുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ അപമാനകരമാണ്. കേന്ദ്ര മന്ത്രി എന്ന നിലയില്‍ ഈ സംഭവത്തെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാന്‍സസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യന്‍ എന്‍ജിനീയറായ ശ്രീനിവാസ് കുചിഭോട്‌ല(32)കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകന്‍ തെലങ്കാന വറംഗല്‍ സ്വദേശി അലോക് മദസാനിയെ ഗുരുതരപരിക്കേറ്റിരുന്നു.

Venkaiah Naidu

അറബ് വംശജരെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ക്കുനേരേ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പുനടത്തിയ ആഡം പ്യൂരിന്റണിനെ (51) അഞ്ചുമണിക്കൂറുകള്‍ക്കുശേഷം മിസൗറിയില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു. കാന്‍സസിലെ ഒലാത്തില്‍ ഓസ്റ്റിന്‍സ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ എത്തിയ ശ്രീനിവാസിനോടും അലോകിനോടും 'എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ' എന്നാക്രോശിച്ചുകൊണ്ട് പ്യൂരിന്റണ്‍ വെടിയുതിര്‍ക്കുകയായിരുന്നു.

English summary
Union Minister Venkaiah Naidu today condemned the killing of an Indian engineer in Kansas, saying the US government should respond to such incidents and take the "strongest action".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X