കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗാശുപത്രി മാത്രമല്ല, ഇനി മീനാശുപത്രിയും

  • By Soorya Chandran
Google Oneindia Malayalam News

കൊല്‍ക്കത്ത: മനുഷ്യര്‍ക്ക് മാത്രം മതിയോ ആശുപത്രി...? മൃഗങ്ങള്‍ക്കൊന്നും രോഗം വരില്ലേ...? ഈ ചോദ്യത്തിനൊടുവില്‍ ആയിരിക്കണം മൃഗങ്ങള്‍ക്കുള്ള ആശുപത്രി എന്ന ആശയം ആദ്യമായി ഉരുത്തിരിഞ്ഞത്.

മൃഗങ്ങളില്‍ പക്ഷികളും മീനും ഒക്കെ പെടും. എന്നാലും മീനുകള്‍ക്ക് മാത്രമായി ഒരു ആശുപത്രി തുടങ്ങിയാല്‍ എങ്ങനെയിരിക്കും...!!!

Fish

ലോകത്തിന്റെ അങ്ങേ കോണിലൊന്നും അല്ല ഈ സംഭവം നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്. പശ്ചിമ ബംഗാളില്‍ രാജ്യത്തെ ആദ്യ മീനാശുപത്രി തുടങ്ങാനിരിക്കുകയാണ്. 2015 നോടെ ആശുപത്രി പ്രവര്‍ത്തന സജ്ജമാകും.

'കിടത്തിച്ചികിത്സ' ലഭ്യമായ ആശുപത്രിയായിരിക്കും ഇത്. ഇതിനായ് പ്രത്യേക ഫിഷ് ടാങ്കുകള്‍ തന്നെ തയ്യാറാക്കുന്നുണ്ട്. ഒരു തമാശക്ക് വേണ്ടി തുടങ്ങുന്ന ആശുപത്രിയല്ല ഇത്. ബംഗാളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുയാണ് ലക്ഷ്യം.

വെസ്റ്റ് ബംഗാള്‍ യൂണിവേഴ്‌സിറ്റി ഓഫ് അനിമല്‍ ആന്‍ഡ് ഫിഷറി സയന്‍സസിലെ ശാസത്രജ്ഞനായ ടിജെ എബ്രഹാം ആണ് പദ്ധതിയുടെ ചുമതലക്കാരന്‍ . ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ സഹായത്തോടെയാണ് പദ്ധതി . ശുദ്ധ ജല മത്സ്യങ്ങള്‍ക്ക് മാത്രമല്ല, കടല്‍ മത്സ്യങ്ങള്‍ക്കും ഈ ആശുപത്രിയില്‍ ചികിത്സയുണ്ടാകും .

English summary
India's first hospital to treat diseased fish and offer solutions to farmers will come up in West Bengal by mid-2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X