കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇൻഡിഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; സുരക്ഷിതമായി തിരിച്ചിറക്കി, യാത്രക്കാരില്‍ ഗോവ മന്ത്രിയും

Google Oneindia Malayalam News

ദില്ലി: 180 യാത്രക്കാരുമായി ഞായറാഴ്ച പുലര്‍ച്ചെ ദില്ലിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അടിയന്തിര ലാന്‍ഡിംഗ് നടത്തി. ഗോവയിലെ ഡാബോലിം വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനമാണ് എഞ്ചിനില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ലാന്‍ഡിംഗ് നടത്തിയത്. യാത്രക്കാരെയെല്ലാം തന്നെ സുരക്ഷിതമായി പുറത്തെത്തിച്ചു. വിമാനത്തിന്റെ ഇടത് എഞ്ചിന് തീപിടുത്തമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംസ്ഥാന പരിസ്ഥിതി മന്ത്രി നിലേഷ് കാബ്രല്‍, അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ തുടങ്ങിയവർ അപകട സമയം വിമാനത്തിൽ ഉണ്ടായിരുന്നു.

ഭക്ഷണം നിഷേധിച്ചു, പീഡിപ്പിച്ചു, വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കി; ലാലു കുടുംബത്തിനെതിരെ ഐശ്വര്യ
എഞ്ചിന്‍ കത്തുന്നത് കണ്ട് യാത്രക്കാര്‍ നിലവിളിക്കാന്‍ തുടങ്ങിയെങ്കിലും പൈലറ്റ് സ്ഥിതിഗതികള്‍ നന്നായി കൈകാര്യം ചെയ്തുവെന്ന് കാബ്രല്‍ പറഞ്ഞു. ടേക്ക് ഓഫിന് ശേഷം 20 മിനിട്ട് കഴിഞ്ഞപ്പോഴാണ് ഇടതു എഞ്ചിന് തീപിടിച്ച് പുക ഉയരുന്നതായി കണ്ടത്. തീ കണ്ടതോടെ എല്ലാവരും നിലവിളിച്ചു. എന്നാല്‍ പൈലറ്റ് എഞ്ചിന്‍ ഓഫ് ചെയ്ത് വിമാനം തിരികെ ലാന്‍ഡ് ചെയ്തു. താന്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ ദില്ലിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 indigoflights

അടുത്ത വിമാനത്തില്‍ അതായത് 12:40 ഓടെ ദില്ലിയിലേക്ക് യാത്ര പുറപ്പെട്ടതായും ഒടുവില്‍ പുലര്‍ച്ചെ 4 മണിക്ക് ദില്ലിയിലെത്തിയതായും കാബ്രല്‍ പറഞ്ഞു. മാത്രമല്ല എല്ലാവരും തൊട്ടടുത്ത വിമാനം തിരഞ്ഞെടുത്തില്ലെന്നും ചില യാത്രക്കാര്‍ പിന്നീടുള്ള വിമാനത്തില്‍ ദില്ലിയിലേക്ക് യാത്ര തിരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്ക് പരിക്കുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ച് എയര്‍ലൈന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല

തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം നടത്തി താക്കറെ കുടുംബം; ചരിത്രം തിരുത്തി ആദിത്യ, ലക്ഷ്യം മുഖ്യമന്ത്രി പദംതിരഞ്ഞെടുപ്പിൽ അരങ്ങേറ്റം നടത്തി താക്കറെ കുടുംബം; ചരിത്രം തിരുത്തി ആദിത്യ, ലക്ഷ്യം മുഖ്യമന്ത്രി പദം

English summary
indigo flight emergency landing as engine catches fires
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X