Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഡിഗോ വിമാനത്തില്‍ വ്യാജ ബോംബ് ഭീഷണി; അടിയന്തരമായി നിലത്തിറക്കി, യാത്ര റദ്ദാക്കി

പാട്‌ന: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. വ്യാഴാഴ്ച രാത്രി പട്ന വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 6ആ2126 വിമാനമാണ് യാത്രക്കാരന്റെ വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് നിലത്തിറക്കിയത്.

വിമാനത്തിനുള്ളില്‍ നിന്ന് പെട്ടെന്ന് തന്നെ യാത്രക്കരെ മാറ്റിയ ശേഷം അധികൃതരും ബോംബ് സ്‌ക്വാഡും വിമാനവും വിമാനത്താവളവും പരിശോധിച്ചു. യാത്രക്കാരനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതായി അധികൃതര്‍ അറിയിച്ചു.

gf

ഋഷി ചന്ദ് സിംഗ് എന്നയാളാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. ബോംബ് കൈവശം വച്ചിരുന്നതായി ഇയാള്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അതേസമയം യാത്രക്കാരന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

'ഒന്നും കണ്ടെത്തിയില്ല, പക്ഷേ ഇപ്പോഴും പ്രോട്ടോക്കോള്‍ പ്രകാരം തിരച്ചില്‍ തുടരുകയാണ്. ഫ്‌ലൈറ്റ് റദ്ദാക്കി, വെള്ളിയാഴ്ച രാവിലെ പുറപ്പെടും,' വിമാനത്തവള അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം മാതാപിതാക്കളോടൊപ്പം ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറിയ ശേഷമാണ് ഋഷി ചന്ദ് സിംഗ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.

ലഖ്നൗ സ്വദേശിയും ഗോദ്റെജ് കമ്പനിയിലെ ജീവനക്കാരനുമാണ് ഋഷി ചന്ദ് സിംഗ്. വ്യാഴാഴ്ച രാത്രി 8.30ന് ഇന്‍ഡിഗോയുടെ വിമാനത്തില്‍ മാതാപിതാക്കളോടൊപ്പം ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. വിമാനത്തില്‍ കയറിയ ഉടന്‍ വിമാനത്തില്‍ ബോംബ് ഉള്ളതിനാല്‍ പോകില്ലന്ന് പറഞ്ഞ് ഇയാള്‍ ആക്രോശിക്കാന്‍ തുടങ്ങിയെന്ന് പട്ന ഡിഎം ചന്ദ്രശേഖര്‍ സിംഗ് പറഞ്ഞു.

'കള്ളം പറഞ്ഞതിന് ഇയാളുടെ മാതാപിതാക്കള്‍ അവനെ 2-3 തവണ അടിച്ചു, പക്ഷേ ഇത് ഇതിനകം യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ എല്ലാ യാത്രക്കാരെയും ഇറക്കി,'' അദ്ദേഹം പറഞ്ഞു.

എയര്‍ലൈന്‍സ് ജീവനക്കാരും യാത്രക്കാരും പരിഭ്രാന്തരാകാന്‍ തുടങ്ങി, തുടര്‍ന്ന് വിമാനം പുറപ്പെടല്‍ അവസാനിപ്പിക്കുകയും എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇയാളെ സി ഐ എസ് എഫ് കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും ഡി എം പറഞ്ഞു.

എല്ലാ യാത്രക്കാരുടെയും വിമാനങ്ങളുടെയും ലഗേജുകള്‍ നന്നായി പരിശോധിക്കും.പട്ന എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്റെ സംഘവും സിറ്റി എയര്‍പോര്‍ട്ട് പരിസരത്ത് എത്തിയിരുന്നു. അതേസമയം കുറച്ച് നാളുകളായി മകന് ചില അസ്വസ്ഥതകള്‍ ഉണ്ടെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഡല്‍ഹി സ്വദേശികളാണ് ഇവര്‍.

ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍

പട്നയിലെ ഗോദ്റെജ് കമ്പനിയില്‍ ജോലി ചെയ്യുന്ന മകന് സുഖമില്ല, അവനെ കൊണ്ടുപോകണമെന്ന് കമ്പനിയില്‍ നിന്ന് മാതാപിതാക്കള്‍ക്ക് കോള്‍ വന്നിരുന്നു. പട്നയില്‍ എത്തിയ ഇവര്‍ വ്യാഴാഴ്ച വൈകിട്ട് ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു. മൂവരും വിമാനത്തില്‍ കയറിയ ശേഷം ഋഷി ചന്ദ് സിംഗ് പോകാന്‍ മടിച്ചു. തുടര്‍ന്നാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+